Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റദിവസം കൊണ്ട് നിയമനം; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനെതിരെ സുപ്രീം കോടതി

ദില്ലി: മുന്‍ ഐഎഎസ് ഓഫീസര്‍ അരുണ്‍ ഗോയലിന്റെ നിയമനത്തില്‍ രൂക്ഷമായ ചോദ്യങ്ങളുമായി കേന്ദ്ര സര്‍ക്കാരിനെ നേരിട്ട് സുപ്രീം കോടതി. നിയമനം സൂപ്പര്‍ ഫാസ്റ്റായിട്ടാണ് നടന്നത്. എന്തിനാണിത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. അതേസമയം കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു.

അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിര്‍ണായക നിരീക്ഷണം നടത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വാദം നടന്നത്. പ്രധാനമന്ത്രിക്കെതിരെ വരെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു കോടതി ചില കാര്യങ്ങല്‍ ചൂണ്ടിക്കാണിച്ചത്. സര്‍ക്കാരിന്റെ എതിര്‍പ്പുകളും ഇതിനിടയിലുണ്ടായിരുന്നു.

1

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ഏത് തരത്തിലാണെന്നതിനെ കുറിച്ച് ഒരു ചെറിയ വാദം വേണമെന്ന ആവശ്യത്തെ അതിശക്തമായി കേന്ദ്രം എതിര്‍ക്കുന്നുണ്ട്. നിയമ മന്ത്രിയാണ് നാല് പേരുകള്‍ കണ്ടെത്തി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. നവംബര്‍ പതിനെട്ടിനാണ് ഇങ്ങനൊരു പട്ടികയുണ്ടാക്കിയത്.

അതേ ദിവസം തന്നെ ഇതില്‍ നിന്നൊരാളെ തിരഞ്ഞെടുക്കുന്നു. പ്രധാനമന്ത്രി പോലും അതേ ദിവസമാണ് ഈ പേര് നിര്‍ദേശിക്കുന്നത്. സര്‍ക്കാരുമായി ഏറ്റുമുട്ടലിന് താല്‍പര്യമില്ല. പക്ഷേ എന്തിനാണ് ഇത്ര തിടുക്കമെന്നും കോടതി ചോദിച്ചു. ചെറിയൊരു സമയത്തിനുള്ളില്‍ എന്തിനാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും കോടതി ചോദിച്ചു.

മെയ് 15നാണ് ഈ ഒഴിവ് വന്നത്. മെയ് മുതല്‍ നവംബര്‍ വരെ എന്തൊക്കെ നടപടിക്രമങ്ങള്‍ നടന്നുവെന്ന് നിങ്ങള്‍ ആദ്യം കാണിക്കണമെന്ന് കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. എന്ത് കാരണത്താലാണ് സൂപ്പര്‍ ഫാസ്റ്റായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നടപടിക്രമം ആരംഭിച്ചതും, പൂര്‍ത്തിയാക്കിയതും ഒരേ ദിവസമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

24 മണിക്കൂര്‍ പോലും അതിനായി ചെലവിട്ടില്ല. അതിവേഗം നടപ്പാക്കി, ആ ഒഴിവില്‍ ഒരാളെ നിയമിച്ചു. നിയമനം നടത്തും മുമ്പ് എന്ത് വിലയിരുത്തലുകളാണ് നടന്നതെന്ന് കോടതി ചോദിച്ചു. അരുണ്‍ ഗോയലിനെ നിയമിച്ചതില്‍ തെറ്റില്ല. പക്ഷേ അതിലെ നടപടിക്രമങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും കോടതി പറഞ്ഞു.

ദയവായി നിങ്ങള്‍ ഈ വിഷയത്തില്‍ സംസാരിക്കാതിരിക്കൂ എന്നാണ് കോടതിയോട് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി പറഞ്ഞു. കേന്ദ്രത്തിന് വേണ്ടി എജിയാണ് ഹാജരായത്. നാല് പേരുകള്‍ വളരെ ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തതെങ്കില്‍, നടപടിക്രമത്തില്‍ ഞങ്ങള്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

ഓഫീസര്‍ ഡാറ്റാ ബേസില്‍ നിന്ന് എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് നാല് പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് കോടതി ചോദിച്ചു. അതേസമയം അടുത്തിടെയാണ് അരുണ്‍ ഗോയലിന് വളണ്ടറി റിട്ടയര്‍മെന്റ് നല്‍കിയത്. ഇതിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+