കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് യാക്കൂബ് മേമനെ തൂക്കിക്കൊന്നു... സുബ്രഹ്മണ്യം സ്വാമിയുടെ 'തെളിവുകള്‍'

Google Oneindia Malayalam News

ദില്ലി: യാക്കൂബ് മേമന് എന്തുകൊണ്ട് നിയമം അനുശാസിയ്ക്കുന്ന പരവാധി ശിക്ഷ നല്‍കി? അദ്ദേഹം നിരപരാധിയായിരുന്നോ...? കീഴടങ്ങുന്നതിന് വേണ്ടി യാക്കൂബ് മേമന് മുന്നില്‍ അന്വേണ സംഘം ചില വാഗ്ദാനങ്ങള്‍ വച്ചിരുന്നോ...?

ചോദ്യങ്ങള്‍ പലതാണ്. എങ്കിലും നിയമം അനുസരിച്ച് തന്നെയാണ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ഡോ സുബ്രഹ്മണ്യം സ്വാമി നല്‍കുന്ന ചില വിശദീകരണങ്ങളുണ്ട്. സ്വാമിയുടെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവര്‍ക്കും ഇക്കാര്യങ്ങള്‍ പരിശോധനാവിധേയമാക്കാവുന്നതാണ്.

കുറ്റത്തിന്റെ തീവ്രത

കുറ്റത്തിന്റെ തീവ്രത

ഒരു കുറ്റകൃത്യത്തില്‍ പ്രതി എത്രത്തോളം പങ്ക് വഹിച്ചിട്ടുണ്ട് എന്നതിന് അനുസരിച്ചാണ് ശിക്ഷ നടപ്പാക്കുക. ഈ സംഭവത്തില്‍ ഒന്നാം പ്രതി യാക്കൂബ് മേമന്‍ ആണ്.

യാക്കൂബ് പ്രധാനി

യാക്കൂബ് പ്രധാനി

മുംബൈ സ്‌ഫോടന പരമ്പരയില്‍ യാക്കൂബ് മേമന്‍ പ്രധാനപങ്ക് വഹിച്ചുവെന്ന് സുപ്രീം കോടതി വിധിയുടെ 496-ാം പാരഗ്രാഫ് വ്യക്തമാക്കുന്നു.

യാക്കൂബ് നടത്തിയത്

യാക്കൂബ് നടത്തിയത്

കേസിലെ മറ്റ് പ്രതികളോട് ടൈഗര്‍ മേമന്‍ ആവശ്യപ്പെട്ടത് സ്‌ഫോടനങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യാക്കൂബ് മേമനുമായി ബന്ധപ്പെടാനാണ്. സുപ്രീം കോടതി വിധിയുടെ 498-ാം പാരഗ്രാഫ്.

ടൈഗര്‍ പറഞ്ഞു...

ടൈഗര്‍ പറഞ്ഞു...

ടൈഗര്‍ മേമനാണ് യാക്കൂബ് മേമന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. യാക്കൂബ് മേമന്‍ അത് മറ്റുള്ളവര്‍ക്ക് നല്‍കി. അതുകൊണ്ട് യാക്കൂബ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയാണ്.

 ഗൈടറിന്റെ വിശ്വസ്തന്‍

ഗൈടറിന്റെ വിശ്വസ്തന്‍

ടൈഗറിന്റെ അഭാവത്തില്‍ യാക്കൂബ് ആയിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

സ്‌ഫോടക വസ്തുക്കള്‍

സ്‌ഫോടക വസ്തുക്കള്‍

സ്‌ഫോടനപരമ്പരയ്ക്ക് ആവശ്യമായ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതും സുരക്ഷിതമായി സൂക്ഷിച്ചതും യാക്കൂബ് മേമന്‍ തന്നെ ആയിരുന്നു- സുപ്രീം കോടതി വിധി, പാരഗ്രാഫ് 498.

ഹവാല ഇടപാട്

ഹവാല ഇടപാട്

സ്‌ഫോടനത്തിനാവശ്യമായ പണത്തിനുള്ള ഹവാല ഇടപാടുകള്‍ നടത്തിയത് യാക്കൂബ് മേമന്‍ ആയിരുന്നു. സുപ്രീം കോടി വിധി, പാരഗ്രാഫ് 498.

പ്രതികള്‍ക്ക് സഹായം

പ്രതികള്‍ക്ക് സഹായം

കേസിലെ മറ്റ് പ്രതികള്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് യാക്കൂബ് ആയിരുന്നു. അവര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യങ്ങളും ഒരുക്കി- സുപ്രീം കോടതി വിധി, പാരഗ്രാഫ് 498.

യാക്കൂബ് ഇല്ലെങ്കില്‍

യാക്കൂബ് ഇല്ലെങ്കില്‍

യാക്കൂബ് മേമന്‍ ഇല്ലായിരുന്നെങ്കില്‍ സ്‌ഫോടന പരമ്പര നടത്താന്‍ സാധ്യമല്ലായിരുന്നു എന്നാണ് സുപ്രീം കോടതി വിധി ന്യായത്തില്‍ പറയുന്നത്.

അമ്പും വില്ലും

അമ്പും വില്ലും

യാക്കൂബ് മേമന്‍ മുംബൈ സ്‌ഫോടന പരമ്പരയുടെ 'വില്ലാളികളില്‍' ഒരാളായിരുന്നു എന്നാണ് സുപ്രീം കോടതി വിലയിരുത്തിയത്.

രാജ്യം വിട്ടു

രാജ്യം വിട്ടു

സ്‌ഫോട്‌നത്തെ തുടര്‍ന്ന് യാക്കൂബ് മേമനും കുടുംബവും രാജ്യം വിട്ടു. കേസില്‍ പങ്കുവഹിച്ചു എന്നതിന്റെ വലിയ തെളിവാണെന്ന് വിലയിരുത്തുന്നു.

ഏറ്റവും നികൃഷ്ടം

ഏറ്റവും നികൃഷ്ടം

നിരായുധരായ ഇരകളെ നിഷ്‌കരുണം വധിച്ച ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണ് യാക്കൂബ് മേമന്‍ നടത്തിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഇരകളുടെ നഷ്ടം

ഇരകളുടെ നഷ്ടം

സ്‌ഫോടന പരമ്പരയുടെ ഇരകളുടെ വേദനും നഷ്ടവും ഒക്കെ സുപ്രീം കോടതി ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടുണ്ട്.

പരമാവധി നാശം

പരമാവധി നാശം

സ്‌ഫോടനങ്ങളില്‍ പരമാവധി ആള്‍നാശമുണ്ടാക്കാന്‍ യാക്കൂബ് മേമന്‍ ജനസാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങള്‍ മനപ്പൂര്‍വ്വം തിരഞ്ഞെടുത്തു.

സ്വാമിയുടെ പോസ്റ്റ്

ഇതാണ് സുബ്രഹ്മണ്യം സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Why Yakub Memon hanged: Subramanian Swamy explains with Supreme Court's judgement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X