കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും.. സമരങ്ങളുടെ രാഷ്ട്രീയം തുടരാൻ ജിഗ്നേഷ് മേവാനി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ കോണ്‍ഗ്രസ്സിനെ സഹായിച്ചത് ഹാജ്(HAJ) എന്ന വിളിപ്പേരിലറിയപ്പെടുന്ന മൂന്ന് പേരാണ്. ഹര്‍ദിക് പട്ടേല്‍-അല്‍പേഷ് ടാക്കൂര്‍-ജിഗ്നേഷ് മേവാനി ത്രയം. അല്‍പേഷും മേവാനിയും തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടുകയും ചെയ്തു. അല്‍പേഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍, സ്വതന്ത്രനായിട്ടായിരുന്നു ജിഗ്നേഷ് മേവാനിയുടെ പോരാട്ടം. ജയിച്ചതിന് ശേഷവും താന്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മേവാനി വ്യക്തമാക്കുന്നു.

മോഹൻലാൽ കോമാളി.. അറുബോറ്.. ഇത് വൈരാഗ്യമുള്ള ആരോ കൊടുത്ത പണി! വീണ്ടും സംഗീത ലക്ഷ്മണമോഹൻലാൽ കോമാളി.. അറുബോറ്.. ഇത് വൈരാഗ്യമുള്ള ആരോ കൊടുത്ത പണി! വീണ്ടും സംഗീത ലക്ഷ്മണ

jignesh

ഹര്‍ദിക്കിനേയും അല്‍പേഷിനേയും പോലെ ജനശ്രദ്ധ നേടാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ എംഎല്‍എ എന്ന നിലയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്നും മേവാനി വ്യക്തമാക്കി. നിയമസഭയില്‍ ഒരിക്കലും വിപ്ലവം സാധ്യമല്ല. എന്നാല്‍ നിയമസഭയില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി താന്‍ മാറുമെന്നും മേവാനി പറഞ്ഞു. നമ്മളെന്നും തെരുവിലെ ജനതയ്‌ക്കൊപ്പമായിരിക്കണം. സമരങ്ങളുടെ രാഷ്ട്രീയം തുടരേണ്ടതുണ്ട്. തെരുവില്‍ എത്ര ശബ്ദമുയര്‍ത്തിയാലും നിയമസഭയിലും പാര്‍ലമെന്റിലും നമ്മുടെ ശബ്ദം ഉയരേണ്ടത് അത്യാവശ്യമാണെന്നും ജിഗ്നേഷ് മേവാനി പറയുന്നു.

jignesh

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജിഗ്നേഷ് പരിഹസിക്കുകയുമുണ്ടായി. 67ാം വയസ്സിലും യുവാവെന്ന് പറയുന്ന ആളായ മോദിയില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നായിരുന്നു പരിഹാസം. ഫാസിസ്റ്റ് പാര്‍ട്ടിയായ ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ശക്തി സംഭരിക്കേണ്ടതുണ്ട്. അതിന് കൂടുതല്‍ സമയവും ഊര്‍ജവും ആവശ്യമായി വരുമെന്നും ജിഗ്നേഷ് വ്യക്തമാക്കി. ഗുജറാത്തില്‍ ദളിത് പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് വഴി വന്‍ സ്വീകാര്യത നേടിയ ജിഗ്നേഷിന്റെയും അല്‍പേഷിന്റേയും വിജയം അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.

English summary
"Will Become Voice Of Voiceless" says Jignesh Mevani After Gujarat Results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X