Get Updates
Get notified of breaking news, exclusive insights, and must-see stories!

തലൈവിയുടെ അസുഖത്തെ കുറിച്ച് പറഞ്ഞാല്‍ അവരുടെ നാവ് പിഴുതെടുക്കുമെന്ന് എംപി

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തെപ്പറ്റി മോശം പ്രചരണം നടത്തുന്നവര്‍ ആരായാലും അവരുടെ നാവ് പിഴുതെടുക്കുമെന്ന ഭീഷണിയുമായി തമിഴ്‌നാട് എംപി രംഗത്ത്.

എഐഎഡിഎംകെ എംപിയായ പി ആര്‍ സുന്ദരമാണ് ഭീഷണിയുമായി രംഗത്തെട്ടിയിരിക്കുന്നത്. ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുന്ദരം.ജയലളിത പൊതുചടങ്ങില്‍ നിന്ന് പിന്മാറുന്നത് അനാരോഗ്യത്തെ തുടര്‍ന്നാണെന്ന് നേരത്തെ കരുണാനിധി പറഞ്ഞിരുന്നു.

jayalalitha

കരുണാനിധിയ്ക്ക് 93 വയസ്സായി. 100 വയസ്സുവരെ ജീവിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. സ്വന്തം മകന് അധികാരം കൈമാറാനും കരുണാനിധി തയ്യാറല്ലെന്നും സുന്ദരം പറഞ്ഞു. ജയലളിതയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരുടെ നാക്ക് മുറിച്ചെടുക്കുമെന്നും എം.പി വ്യക്തമാക്കി.

ജയലളിതയുടെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ഒരുക്കിയ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു സുന്ദരം. എംപിയുടെ പ്രസ്ഥാവന വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി വക്താവ് സി.ആര്‍ സരസ്വതി രംഗത്തെത്തി. ഇതേക്കുറിച്ച് പരിശോധിക്കുമെന്ന് സരസ്വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+