കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവജനങ്ങൾക്കായി രാഹുൽ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം, 22 ലക്ഷം സർക്കാർ തസ്തികകൾ, ഒരു വർഷത്തിനുള്ളിൽ

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുടെ മറ്റൊരു പ്രഖ്യാപനം കൂടി. അധികാരത്തിലെത്തിയാൽ ഒഴിവുള്ള സർക്കാർ തസ്തികകളിൽ നിയമനം ഉടൻ പൂർത്തിയാക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 22 ലക്ഷത്തോളം തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്. അടുത്ത മാർച്ച് 31നുള്ളിൽ മുഴുവൻ ഒഴിവുകളും നികത്തുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തെ തൊഴിലില്ലായ്മയാണ് ലോക്സഭാ തിരഞ്ഞടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്ന്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകാത്തതും തൊഴിലില്ലായ്മ നിരക്ക വർദ്ധിച്ചതും മോദി സർക്കാരിനെതിരായ പ്രധാന പ്രചാരണായുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.

ആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം; അധികാരത്തിലെത്തിക്കൂ... മോദി എല്ലാം നശിപ്പിച്ചുആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം; അധികാരത്തിലെത്തിക്കൂ... മോദി എല്ലാം നശിപ്പിച്ചു

rg

ഒഴിവുള്ള തസ്തികയിൽ നിയമനം പൂർത്തിയാകുന്നത് അനുസരിച്ചായിരിക്കും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

യുവസംരംഭകരെ ലക്ഷ്യം വച്ചായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ മറ്റൊരു പ്രഖ്യാപനം. ആദ്യ മൂന്ന് വർഷത്തേയ്ക്ക് പുതിയ സ്ററാർട്ട് അപ്പുകൾക്ക് പ്രത്യേക അനുമതിയുടെ ആവശ്യം ഉണ്ടായിരിക്കില്ല. എയ്ഞ്ചൽ ടാക്സ് ഒഴിവാക്കും, ബാങ്ക് വായ്പയിൽ ഇളവ് അനുവദിക്കും എന്നിവയായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi promised to fill 22 lakhs government job vacancies by 31st March 2020 if his party is voted to power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X