Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക്; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം, എന്താണ് എവൈ.4.2

ന്യൂഡല്‍ഹി: അതിവേഗം പടര്‍ന്നുപിടിക്കുന്ന കേവിഡിന്റെ മൂന്നാം തരംഗമായ കോവിഡ് 19 എവൈ.4.2 ഡെല്‍റ്റ വകഭേദം ഇന്ത്യയിലും എത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട് ഈയിടെയാണ് പുറത്ത് വന്നത്. കോവിഡ് മൂന്നാം തരംഗത്തിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്രം ശക്തമായി തന്നെ തുടരുകയാണ്. കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് കോവിഡ് മൂന്നാം തംരംഗം നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസുകളെക്കാള്‍ 15 മടങ്ങ് കൂടുതല്‍ പകരുന്നതാണ് മൂന്നാം വകഭേദമായ എവൈ.4.2 എന്ന വൈറസ്. അതിനാല്‍ തന്നെ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും മൂന്നാം തരംഗത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കടയില്‍ ഭീതരി പരത്തരുതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.

co

രാജ്യത്ത് കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് മൂന്നാം തരംഗമായ എവൈ.4.2 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്ധ്ര പ്രദേശില്‍ 7, കേരളത്തില്‍ 4, കര്‍ണാടകയിലും തെലങ്കാനയിലും 2എണ്ണം വീതവും, ജമ്മു കാശ്മീരിലും, മഹാരാഷ്ട്രയിലും ഒരെണ്ണം വീതവുമാണ് മൂന്നാം തരംഗമായ എവൈ.4.2 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കോവിഡ് എവൈ.4.2 പടരുന്നതിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത എവൈ.4.2 വിനെ കുറിച്ച് പൂര്‍ണമായി മനസ്സിലാകാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയും മൂന്നാം തരംഗത്തെ കുറിച്ചുള്ള ഭീതിയുടെയും സാഹചര്യത്തില്‍ ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.കോവിഡ് മൂന്നാം തരംഗത്തെ തടയുന്നതിനായി കേന്ദ്രം പുതിയ മര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഏകദേശം 9 ശതമാനത്തോളമാണ് കോവിഡ് എവൈ.4.2 യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിന്നത്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്, ജംര്‍മനി, ഐര്‍ലാന്റ് എന്നീ രാജ്യങ്ങളിലും എവൈ.4.2 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ശാസ്ത്രജ്ഞയുടെ അഭിപ്രായ പകരം 15 മടങ്ങ് കൂടുതല്‍ പകരാന്‍ സാധ്യയുള്ള വൈറസാണ് എവൈ.4.2. ഇംഗ്ലണ്ടില്‍ സെപ്തംബറില്‍ നാല് ശതമാനം മാത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 9 വരെയുള്ള കണക്ക് പ്രകാരം ഇത് 8.9 ശതമാനം വര്‍ധിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍.

കോവിഡ് 19 ഡെല്‍റ്റ് വകഭേദത്തിന്റെ പിന്‍ഗാമിയാണ് എവൈ.4.2 എന്ന ഈ വകഭേദം. ബി.1.617.2 എന്നും ഈ വകഭേദം അറിയപ്പെടുന്നു. 2020 ഒക്ടോബറിലാണ് ഇത് ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞത്. വിയുഐ-21ഒസിടി-01. എന്നാണ് ഈ വൈറസിന്റെ ഔദ്യോഗിക നാമം. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ എവൈ.4.2 കൂടുതല്‍ ഗുരുതരമായ രോഗത്തിലേക്ക് നയിക്കുമെന്നതിനെ സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+