കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവക്കാന്‍തീരുമാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് രാജിവക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. തിരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയായിത്തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.

മൂന്നാമൂഴവും പ്രധാനമന്ത്രിയാകാനില്ലെന്ന് കാര്യം മന്‍മോഹന്‍ സിങ് ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ബാറ്റണ്‍ കൈമാറും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി കൃത്യ സമയത്ത് പ്രഖ്യാപിക്കും. രാജ്യത്തെ ഇനി യുവതലമുറ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പത്രസമ്മേളനത്തില്‍ മന്‍മോഹന്‍ സിങ് പ്രകീര്‍ത്തിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ രാഹുല്‍ എന്തുകൊണ്ടും യോഗ്യനാണെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞത്.

നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വി ഉള്‍ക്കൊള്ളുന്നു. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Manmohan Singh

ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത് നേട്ടമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. സബ്‌സിഡിയെ ആധാറുമായി ബന്ധപ്പെടുത്തിയതിനെയാണ് പ്രധാനമന്ത്രി നേട്ടമെന്ന് വിശേഷിപ്പിച്ചത്.

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യക്ക് തിരിച്ചടിയായി. എന്നാലും സാമ്പത്തിക നടപടികള്‍ ഫലം കണ്ടുവരികയാണ്. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഗ്രാമീണ ഇന്ത്യക്ക് നല്‍കിയ വാക്ക് തങ്ങള്‍ പാലിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷക സൗഹൃദ നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 9 വര്‍ഷം മികച്ച വളര്‍ച്ചയുടെ കാലം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ കാല തിരിച്ചടിള്‍ നോക്ക് സര്‍ക്കാരിനെ വിലയിരുത്തരുതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

English summary
Will learn from Assembly election result, says PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X