• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒടുവില്‍ ബിജെപിയുടെ 'ശത്രു'ഘ്നന്‍ സിന്‍ഹ പാര്‍ട്ടി വിടുന്നു? തുറന്നടിച്ച് എംപി

  • By

ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും സ്ഥിരം വിമര്‍ശകനാണ് എംപി ശത്രുഖ്നന്‍ സിന്‍ഹ. നോട്ട് നിരോധനവും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലയിലുമെല്ലാം മോദിയെ കണക്കിന് സിന്‍ഹ വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രതിപക്ഷ വേദിയിലും ശത്രുഖ്നന്‍ സിന്‍ഹ പങ്കെടുത്തു. ഇതോടെ ബിജെപിയില്‍ നിന്ന് സിന്‍ഹ രാജിവെയ്ക്കുകയാണെന്നുള്ള വാര്‍ത്തയ്ക്ക് ചൂടുപിടിച്ചു. ഇപ്പോള്‍ ബിജെപിയില്‍ നിന്നുള്ള രാജികാര്യത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സിന്‍ഹ.

 സര്‍ക്കാരിന്‍റെ 'ശത്രു'

സര്‍ക്കാരിന്‍റെ 'ശത്രു'

മോദിക്കും ബിജെപിക്കുമെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന നേതാവാണ് ശത്രുഘ്നന്‍ സിന്‍ഹ. കേന്ദ്രസര്‍ക്കാര്‍ നയങ്ങളിലടക്കം സിന്‍ഹ സര്‍ക്കാരിനെതിരെ തുറന്നടിച്ചിട്ടുണ്ട്.

 യഥാര്‍ത്ഥ പപ്പുമോന്‍

യഥാര്‍ത്ഥ പപ്പുമോന്‍

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം നുണഞ്ഞതോടെ മോദിയെ പരിഹസിച്ച് സിന്‍ഹ രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ പപ്പുമോന്‍ ആരാണെന്ന് മനസിലായില്ലേയെന്നായിരുന്നു സിന്‍ഹയുടെ പരിഹാസം.

 മിണ്ടാതെ ബിജെപി

മിണ്ടാതെ ബിജെപി

മാധ്യമങ്ങളെ അഭിമുഖീകരിക്കാത്ത മോദിയുടെ നിലപാടിനേയും സിന്‍ഹ പലപ്പോഴായി പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോടൊന്നും ബിജെപി നേതൃത്വം ഇതുവരെ പ്രതികരിക്കുകയോ എംപിക്കെതിരെ പരസ്യമായ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

 മമതയുടെ പരിപാടിയില്‍

മമതയുടെ പരിപാടിയില്‍

ബിജെപിക്കെതിരെ പ്രതിപക്ഷത്തെ പ്രമുഖരെ അണിനിരിത്തി കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് മമത ബാനര്‍ജി സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. സഹോദരനും മുന്‍ ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയ്ക്കൊപ്പമായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ വേദിയില്‍ എത്തിയത്.

 കാവല്‍ക്കാരന്‍ കള്ളന്‍

കാവല്‍ക്കാരന്‍ കള്ളന്‍

യോഗത്തില്‍ പ്രസംഗിക്കവേ ഉടനനീളം കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ സിന്‍ഹ ആവര്‍ത്തിച്ചു. ജനങ്ങളുടെ ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം തന്നില്ലേങ്കില്‍ കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണെന്ന് മോദിക്ക് സമ്മതിക്കേണ്ടി വരുമെന്നായിരുന്നു സിന്‍ഹയുടെ വിമര്‍ശനം.

 ബിജെപി വിടുന്നു?

ബിജെപി വിടുന്നു?

ഇതോടെ ബിജെപിയില്‍ നിന്നും സിന്‍ഹ ഉടന്‍ രാജിവെയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിന്‍ഹ. താന്‍ തീര്‍ച്ചയായും ബിജെപിയില്‍ നിന്ന് പോകും. പക്ഷെ തന്നെ പാര്‍ട്ടി പുറത്താക്കാതെ ബിജെപി വിടില്ലെന്ന് സിന്‍ഹ പറഞ്ഞു.

മോദിക്ക് മറുപടി

മോദിക്ക് മറുപടി

സിന്‍ഹയുടെ വിമര്‍ശനങ്ങള്‍ ദിനംപ്രതിയെന്നോണം കടുക്കുമ്പോഴും ബിജെപി നേതൃത്വം ഒരു നടപടിയും അദ്ദേഹത്തിന് എതിരെ എടുത്തില്ലെന്നാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതിനിടെ സിന്‍ഹയുടെ നിലപാടിനെ കുറിച്ച് ബിജെപി നേതാവ് സുഷീല്‍ മോഡിയുടെ മറുപടിക്കെതിരേയും സിന്‍ഹ ആഞ്ഞടിച്ചു.

ആരാണ് മോദി

ആരാണ് മോദി

ആരാണ് മോദി? എനിക്ക് ഒരു മോദിയെ മാത്രമേ അറിയുള്ളൂ. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അല്ലാതെ തന്‍റെ പേര് പറഞ്ഞ് മറ്റ് മോദിമാര്‍ പ്രശസ്തരാവാന്‍ നോക്കേണ്ട എന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം.

 വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

ബിജെപി വിടുമോ, പുതിയ പാര്‍ട്ടി രൂപീകരിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ ഭാവിയില്‍ വ്യക്തമാക്കുമെന്നും സിന്‍ഹ പറഞ്ഞു. തൃണമൂല്‍ നേതാവ് മമതയുമായോ എഎപി നേതാവ് അരവിന്ദ് കെജരിവാളുമായോ താന്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടേക്കാം.

 തെറ്റില്ല

തെറ്റില്ല

ഇരുവരുമാണ് താന്‍ ബഹുാമനിക്കുന്ന രണ്ട് നേതാക്കള്‍. പരസ്പരം ബഹുമാനം സൂക്ഷിക്കുന്ന പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നതില്‍ തെറ്റില്ലെന്നും സിന്‍ഹ പറഞ്ഞു.

English summary
"Will Leave At Once If...": Shatrughan Sinha On Quitting BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X