കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും 100 ദിവസം! യുപിയില്‍ എന്‍ഡിഎ വിടുമെന്ന് സഖ്യകക്ഷി! 80 സീറ്റുകള്‍!

  • By Aami Madhu
Google Oneindia Malayalam News

യുപിയിലെ ആകെയുള്ള 80 സീറ്റുകളില്‍ 72 ഉം നേടിയാണ് 2014 ബിജെപി മുന്നേറിയത്. രാജ്യം വീണ്ടും മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ പക്ഷേ യുപിയിലെ ബിജെപിയുടെ അവസ്ഥ പരിതാപകരമാണ്. ബിജെപിയെ പുറത്താക്കുക എന്ന ഒറ്റലക്ഷ്യത്തില്‍ എസ്പി-ബിഎസ്പി കഴിഞ്ഞ ദിവസം സഖ്യം പ്രഖ്യാപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് ഈ സഖ്യത്തിന്‍റെ ഭാഗമല്ലേങ്കിലും ബിജെപിയെന്ന മുഖ്യശത്രുവിനെ നേരിടാന്‍ എസ്പി-ബിഎസ്പി സഖ്യം ചേര്‍ന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

മഹാസഖ്യം വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുന്നതിന് പുറമേയാണ് സഖ്യകക്ഷികള്‍ ബിജെപിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അനുകൂല നിലപാട് സ്വീകരിച്ചില്ലേങ്കില്‍ സഖ്യം വിടുമെന്ന ഭീഷണിയാണ് സുഹല്‍ദേവ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി ഉയര്‍ത്തുന്നത്. വിശദാംശങ്ങളിലേക്ക്

 എസ്പി-ബിഎസ്പി സഖ്യം

എസ്പി-ബിഎസ്പി സഖ്യം

ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി യുപിയില്‍ എസ്പിയും ബിഎസ്പിയും സഖ്യം ചേര്‍ന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് സഖ്യത്തിന്‍റെ ലക്ഷ്യമെന്ന് സഖ്യപ്രഖ്യാപനത്തിനിടെ ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കി.

 38 വീതം സീറ്റുകള്‍

38 വീതം സീറ്റുകള്‍

എസ്പി-ബിഎസ്പി സഖ്യം 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണ ആയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കില്ല. ബാക്കി രണ്ട് സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുനല്‍കാനാണ് തിരുമാനം.

 പുറത്ത് പോകും

പുറത്ത് പോകും

ഈ മഹാസഖ്യം വെല്ലുവിളി ഉയര്‍ത്തുന്നതിന് പിന്നാലെയാണ് ബിജെപിക്കെതിരെ സഖ്യകക്ഷിയായ എസ്പിഎസ്ബിവീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്. തങ്ങളുമായി സഖ്യം തുടരാന്‍ താത്പര്യമില്ലേങ്കില്‍ എന്‍ഡിഎയില്‍ നിന്ന് പുറത്ത് പോകുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും സുഹല്‍ദേവ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവുമായി ഓം പ്രകാശ് രാജ്ഭര്‍ ഭീഷണി മുഴക്കി.

 സംവരണം

സംവരണം

ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യത്തിന്‍ മേലാണ് എസ്ബിഎസ്പി ബിജെപിയുമായി ഇടഞ്ഞത്. സംവരണം നടപ്പാക്കാന്‍ 100 ദിവസത്തെ സമയം എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഓംപ്രകാശ് രാജ്ബാര്‍ ബിജെപിക്ക് നല്‍കി.

 സഖ്യം ഉപേക്ഷിക്കും

സഖ്യം ഉപേക്ഷിക്കും

തങ്ങളുടെ ആവശ്യത്തെ അവഗണിച്ച് മുന്‍പോട്ട് പോകാനാണ് തിരുമാനമെങ്കില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുമെന്ന് എസ്ബിഎസ്പി വ്യക്തമാക്കി. ബിജെപിക്ക് 100 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഒന്നിച്ച് പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടന്‍ ഒരു തിരുമാനം എടുക്കണം, ഒപി രാജ്ഭാര്‍ പറഞ്ഞു.

 80 സീറ്റുകള്‍

80 സീറ്റുകള്‍

ഫിബ്രവരി 17 വരെയാണ് ബിജെപിക്ക് സമയം നല്‍കിയിരിക്കുന്നത്. മറിച്ചാണ് തിരുമാനമെങ്കില്‍ യുപിയിലെ 80 സീറ്റുകളിലും എസ്ബിഎസ്പി തനിച്ച് മത്സരിക്കുമെന്നും ഓംപ്രകാശ് പറഞ്ഞു.

 തിരിഞ്ഞ് നോക്കുന്നില്ല

തിരിഞ്ഞ് നോക്കുന്നില്ല

തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സഖ്യകക്ഷികളെ ബിജെപി പരിഗണിക്കുന്നത്. വോട്ട് മാത്രമാണ് ബിജെപി ലകക്ഷ്യം വെയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ അവര്‍ക്ക് സഖ്യം ആവിശ്യമില്ലെന്നും എസ്ബിഎസ്പി വ്യക്തമാക്കി.

 നിര്‍ബന്ധമില്ല

നിര്‍ബന്ധമില്ല

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടെ വേണോ എന്ന് ബിജെപിക്ക് തിരുമാനിക്കാം,സഖ്യം തുടരണമെന്ന നിര്‍ബന്ധം തങ്ങള്‍ക്കില്ലെന്നും ഓംപ്രകാശ് പറഞ്ഞു.

 ഉടക്കി അപ്നാദള്‍

ഉടക്കി അപ്നാദള്‍

നേരത്തേ സഖ്യകക്ഷിയായ അപ്നാദല്‍ ബിജെപിക്കെതിരെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ചെറുപാര്‍ട്ടിക്ക് വേണ്ട ബഹുമാനം ബിജെപി നല്‍കുന്നില്ലെന്നായിരുന്നു അപ്നാദള്‍ വിമര്‍ശനം. ഇത് ചൂണ്ടിക്കാട്ടി അപ്നാ ദള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

 യുപിയില്‍ പ്രതിസന്ധി

യുപിയില്‍ പ്രതിസന്ധി

യുപിയില്‍ 9 എംഎല്‍എമാരും രണ്ട് എംപിമാരുമുണ്ട് അപ്‌നാ ദളിന്. ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന ഈ സാഹചര്യത്തില്‍ ഇരു സഖ്യകക്ഷികളയുടേയും നിലപാട് ബിജെപിയക്ക് പ്രതിസന്ധിയാക്കും.

English summary
Will Leave NDA If BJP Not Interested In Alliance: OP Rajbhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X