പീഡിപ്പിച്ചവരുടെ പേര് വെളിപ്പെടുത്താമെന്ന് പ്രമുഖ നടി! ആശങ്കയിൽ സിനിമാരംഗം.. മുഖംമൂടികൾ അഴിയും?
മുംബൈ: സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ തരംഗം തീര്‍ത്ത ക്യാംപെയ്ന് ആയിരുന്നു മി ടൂ ക്യാംപെയ്ന്. ബോളിവുഡില്‍ നിന്നും തുടങ്ങിയ ക്യാംപെയ്ന് കേരളം വരെയെത്തി. സ്ത്രീകള്‍ തങ്ങള്‍ ജീവിതത്തില്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് ഈ ക്യാംപെയ്ന് വഴി ലോകത്തോട് തുറന്ന് പറഞ്ഞു. വന്‍ പ്രതികരണമാണ് ഈ ക്യാംപെയ്ന് ലഭിച്ചത്. ഇത്രയേറെ സ്ത്രീകള്‍, പെണ്‍കുട്ടികള്‍ പീഡനത്തിലൂടെ കടന്ന് പോയിരിക്കുന്നുവെന്നും സ്ത്രകള്ക്കെതിരായ ആക്രമണത്തിന്റെ തോത് ഇത്രയേറെ വലുതാണെന്നും ഈ ക്യാംപെയ്ന് കാട്ടിത്തരികയുണ്ടായി. തുറന്ന് പറച്ചിലുകള്‍ നടത്തിയവരില്‍ പലരും സോഷ്യല്‍ മീഡിയ ആക്രമണത്തിനും ഇരയാവുകയുണ്ടായി.

മീ ടൂ ക്യാംപെയ്ൻ
സാധാരണക്കാരായ സ്ത്രീകളും പ്രശസ്തരും മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായി അനുഭവങ്ങള്‍ തുറന്ന് പറയുകയുണ്ടായി. എന്നാല്‍ ഭൂരിപക്ഷ പേരും തങ്ങളോട് മോശമായി പെരുമാറിയ വ്യക്തികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും സിനിമാ രംഗത്ത് പീഡനത്തിന് ഇരയായവര്‍.

പേര് വെളിപ്പെടുത്താതെ
ബോളിവുഡ് നടി റിച്ച ഛാഡ താന്‍ നേരിട്ട പീഡനം സോഷ്യല്‍ മീഡിയയില്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ പീഡിപ്പിച്ച വ്യക്തികളാരെന്ന് റിച്ച പറഞ്ഞില്ല. ഇത് വിമര്‍ശിക്കപ്പെടുകയുണ്ടായി. ഇവരുടെ പേര് വെളിപ്പെടുത്താതിരിക്കുന്നതിന് റിച്ചയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ട്.

സിനിമാ ജീവിതം അവസാനിക്കും
തന്നെ ചൂഷണം ചെയ്തവരുടെ പേര് വെളിപ്പെടുത്തുകയാണ് എങ്കില്‍ അതോടെ തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് റിച്ച പറയുന്നു. തനിക്ക് ഇഷ്ടമുള്ളിടത്തോളം കാലം ബോളിവുഡില്‍ തുടരാനാകുമെന്ന് ആരെങ്കിലും ഉറപ്പ് തന്നാല്‍ പേരുകള്‍ വെളിപ്പെടുത്താമെന്നും റിച്ച പറയുന്നു.

സുരക്ഷ ഉറപ്പ് തരൂ
ജോലി പോയാലും തനിക്ക് ജീവിക്കാനുള്ള പെന്ഷന് തരണം. തന്റെ വീട്ടുകാര്‍ക്കും തനിക്കും എന്നും സുരക്ഷ ഉറപ്പാക്കണം. സിനിമയിലോ ടിവിയിലോ ഇഷ്ടമുള്ള ഇടത്ത് അഭിനയം തുടരുന്നതില്‍ കുഴപ്പങ്ങളുണ്ടാകരുത്. ഇപ്പോഴുള്ളത് പോലെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കണം. എന്നാല്‍ പേരുകള്‍ പറയാമെന്ന് റിച്ച വ്യക്തമാക്കുന്നു.

സിനിമയിൽ സുരക്ഷിതത്വമില്ല
സ്ത്രീകളുടെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബോളിവുഡിന്റെ ഇന്നത്തെ രീതി മാറേണ്ടതുണ്ട്. പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു സംവിധാനവും നിലവില്‍ സിനിമാരംഗത്തില്ല. തങ്ങള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞാലും അത് ചെയ്തവരെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കാത്തത് നിലനില്‍പ്പ് ഓര്‍ത്തിട്ടാണ് എന്നും റിച്ച ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

തുറന്ന് പറഞ്ഞാൽ തിരിച്ചടി
പീഡനത്തെപ്പറ്റി തുറന്ന് പറഞ്ഞാല്‍ തിരിച്ചടി ഉറപ്പാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. അങ്ങനെയെങ്കില്‍ താന്‍ മാത്രമല്ല, പതിനായിരങ്ങള്‍ തുറന്ന് പറച്ചിലുകള്‍ നടത്തും. അതിനുള്ള സംരക്ഷണം സിനിമാ ലോകം നല്‍കണം. അഭിനേതാക്കള്‍ക്ക് നല്കുന്ന പ്രതിഫലത്തെക്കുറിച്ച് പോലും നിയമപ്രകാരമുള്ള ഒരുറപ്പുമില്ല. അപ്പോള്‍ ആരാണ് സാഹസികതയ്ക്ക് മുതിരുകയെന്ന് നടി ചോദിക്കുന്നു.

നടനിൽ നിന്നുണ്ടായ അനുഭവം
ബോളിവുഡിലെ ഒരു പ്രമുഖ നടനുമായി പ്രണയസന്ദേശങ്ങള്‍ കൈമാറാനും ഡേറ്റിങ്ങിന് പോകാനും താന്‍ നിര്‍ബന്ധിതയായതായി റിച്ച ഛാഡ വെളിപ്പെടുത്തിയിരുന്നു. ആ നടന് വിവാഹിതനായിരുന്നതിനാല്‍ താന്‍ വിസമ്മതം അറിയിച്ചു. എന്നാല്‍ കരിയറില്‍ മുന്നേറണമെങ്കില്‍ ഏതെങ്കിലും ക്രിക്കറ്റ് താരവുമായി ബന്ധം തുടങ്ങാന്‍ നടന് തന്നെ നിര്‍ബന്ധിച്ചുവെന്നും റിച്ച വെളിപ്പെടുത്തി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications