കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കും കോൺഗ്രസിനും ചങ്കിടിപ്പ്; ഗുജറാത്തിൽ വിമതർ തലവേദനയാകുമോ? കണക്കുകൾ പറയുന്നത്

Google Oneindia Malayalam News

അഹമ്മദാബാദ്: സീറ്റ് ലഭിക്കാതായതോടെ വലിയ വിമത പടയാണ് ഗുജറാത്തിൽ കോൺഗ്രസും ബി ജെ പിയും നേരിടുന്നത്. ശക്തമായ ത്രികോണ പോരാട്ടത്തിന് വഴി തുറന്ന സംസ്ഥാനത്ത് വിമതർ പാർട്ടികൾക്ക് തലവേദനയാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ വിമതരെ അത്രമാത്രം പേടിക്കേണ്ടതില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

261 വിമതരാണ് മത്സരത്തിനിറങ്ങിയത്


അശോക സർവകലാശാലയുടെ ത്രിവേദി സെന്റർ ഫോർ പൊളിറ്റിക്കൽ ഡാറ്റയിൽ ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലായി 261 വിമതരാണ് മത്സരത്തിനിറങ്ങിയത്.എന്നാൽ ഇതിൽ വിജയിച്ചതാകട്ടെ വെറും 36 പേർ. വിജയിച്ച പാർട്ടികളുടെ ഭാഗമായിട്ട് പോലും വിമതർ രക്ഷപ്പെട്ടില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വിജയിച്ച 36 കൂറുമാറ്റക്കാരിൽ 15 അല്ലെങ്കിൽ 42 ശതമാനം പേർ ബി ജെ പി സ്ഥാനാർത്ഥികളായിരിക്കുമ്പോൾ വിജയിച്ചവരാണ്. അതേസമയം കോൺഗ്രസിൽ 13 പേരും. വിജയിച്ച പുതുമുഖങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ അവിടേയും വിമതർക്ക് ഏറ്റ തിരിച്ചടിയുടെ കണക്കുകൾ വ്യക്തമാകും.

കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ


2002 മുതൽ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പുതുമുഖങ്ങളുടെ പ്രകടനം പരിശോധിച്ചാൽ 46 ശതമാനം പേരാണ് വിജയിച്ചത്. 2017 ൽ ഇത് ഉയർന്ന് 52 ശതമാനമായി. 2007 ലും 2012 ലും 41 ശതമാനം പുതുമുഖങ്ങളും വിജയിച്ചതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ട്രന്റ് പരിശോധിച്ചാൽ വ്യക്തികളെക്കാൾ പാർട്ടികൾക്കാണ് ജനം വോട്ട് ചെയ്യുന്നതെന്ന് വ്യക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. സിറ്റിംഗ് എം എൽ എമാരുടെ വിജയശതമാനവും ഇക്കാര്യം വ്യക്തമാക്കുന്നു.

'തെലങ്കാനയിലും ഷിൻഡെ മോഡലിന് ബിജെപി ശ്രമം', മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം; ആരോപണവുമായി കവിത</a><a class=
" title="'തെലങ്കാനയിലും ഷിൻഡെ മോഡലിന് ബിജെപി ശ്രമം', മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം; ആരോപണവുമായി കവിത

" />'തെലങ്കാനയിലും ഷിൻഡെ മോഡലിന് ബിജെപി ശ്രമം', മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം; ആരോപണവുമായി കവിത

 56 ശതമാനം സിറ്റിംഗ് എം എൽ എമാരും


ഉദാഹരണത്തിന് 2002 ൽ 56 ശതമാനം സിറ്റിംഗ് എം എൽ എമാരും തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. 2017 ൽ ഇത് 65 ശതമാനമായിരുന്നു. 2007 ൽ 52 ശതമാനവും 2012 ൽ 64 ശതമാനവുമായിരുന്നു. അതേസമയം വിമത ശല്യത്തിൽ പാർട്ടികൾ ഭയക്കേണ്ടതില്ലെങ്കിലും ഇക്കുറി മത്സരം കടുക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

മോദി പ്രഭാവം കൊണ്ട്


മോദി പ്രഭാവം കൊണ്ട് ബി ജെ പി എളുപ്പം വിജയിച്ച് കയറിയിരുന്ന സംസ്ഥാനത്ത് ആം ആദ്മി പാർട്ടി വലിയ വെല്ലുവിളിയാണ് ബി ജെ പിക്ക് തീർക്കുന്നത്. ബി ജെ പിയുടെ കോട്ടകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗര മേഖലകളിലും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമെന്ന് കണക്കാക്കപ്പെടുന്ന സൗരാഷ്ട്ര മേഖലയിലുമെല്ലാം വലിയ പിന്തുണയാണ് ആം ആദ്മിക്ക് ലഭിക്കുന്നത്. ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക ബി ജെ പിക്ക് ഇല്ലേങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞാൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിട്ടായിരിക്കും വിലയിരുത്തപ്പെടുക.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് കിതയ്ക്കുമോ കുതിക്കുമോ? , ഈ 2 തന്ത്രങ്ങൾ ഗുണം ചെയ്യുമെന്ന്ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസ് കിതയ്ക്കുമോ കുതിക്കുമോ? , ഈ 2 തന്ത്രങ്ങൾ ഗുണം ചെയ്യുമെന്ന്

English summary
Will rebels create damage for both bjp and congress in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X