കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തന്ത്രങ്ങള്‍ വിശദീകരിച്ച് അമിത് ഷാ; കേരളം ഭരിക്കുമെന്നും പ്രവചനം!! വിജയരഹസ്യം ഇതാണ്...

Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Elections 2018 : ബിജെപിയുടെ വിജയരഹസ്യം വിശദീകരിച്ച് അമിത് ഷാ | Oneindia Malayalam

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച ബിജെപിയുടെ വിജയരഹസ്യം എന്താണെന്ന് ആര്‍ക്കും സംശയമുണ്ടാകും. രാഷ്ട്രീയ എതിരാളികളെ പോലും അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാഴ്ചവയ്ക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ തേരോട്ടം പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി തുടര്‍ന്നു. ഇതിന്റെ പിന്നിലെ രഹസ്യം ലളിതമാണെന്ന് വിശദീകരിക്കുകയാണ് അമിത് ഷാ. പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യങ്ങളും അദ്ദേഹം തുറന്നുപറഞ്ഞു. വോട്ടിങ് മെഷീന്‍ തിരിമറികളുടെ ആരോപണം നിലനില്‍ക്കുന്നുണ്ടെങ്കിലും ബിജെപിയുടെ ചാണക്യതന്ത്രജ്ഞനായ ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നേതൃപാടവത്തെ അഭിനന്ദിക്കാതെ വയ്യ...

അമിത് ഷായും യെദ്യുരപ്പയും

അമിത് ഷായും യെദ്യുരപ്പയും

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് അധികാരത്തിലെത്തുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഇതേ ശുഭാപ്തി വിശ്വാസം തന്നെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന യെദ്യുരപ്പയും പ്രകടിപ്പിച്ചത്. അദ്ദേഹം സത്യപ്രതിജ്ഞാ തിയ്യതി വരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫലം വരുന്ന ദിവസം തന്നെ താന്‍ ദില്ലിയിലേക്ക് പോകുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു.

സെമി ഫൈനല്‍ പ്രകടനം

സെമി ഫൈനല്‍ പ്രകടനം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് കര്‍ണാടക തിരഞ്ഞെടുപ്പിനെ വിലയിരുത്തിയിരുന്നത്. സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം പ്രചാരണത്തിനിടെ ആവര്‍ത്തിക്കുയും ചെയ്തിരുന്നു. എന്നാല്‍ അമിത് ഷാ പറയുന്നു ഇതുതന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും അവസ്ഥയെന്ന്.

കൂടുതല്‍ സീറ്റ് ലക്ഷ്യം

കൂടുതല്‍ സീറ്റ് ലക്ഷ്യം

പാര്‍ട്ടി നേതൃത്വങ്ങളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. വിവിധ സംസ്ഥാന നേതാക്കള്‍ അദ്ദേഹവുമായി സംസാരിച്ചു. 2019ല്‍ രാജ്യത്തിന്റെ അധികാരം പിടിക്കുന്നത് സംബന്ധിച്ചാണ് അമിത് ഷാ സംസ്ഥാന നേതാക്കളോട് സംസാരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടുമെന്നും അമിത് ഷാ പറഞ്ഞു.

26 സംസ്ഥാനങ്ങളിലും

26 സംസ്ഥാനങ്ങളിലും

ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. അടുത്ത തവണ ഭരിക്കുന്നതും ബിജെപി ആയിരിക്കും. കൂടുതല്‍ ശക്തമായിട്ടായിരിക്കും അടുത്ത ഭരണം. 26 സംസ്ഥാനങ്ങളിലും ഭരണം പിടിക്കുന്നത് വരെ ഒരു ബിജെപി പ്രവര്‍ത്തകനും വിശ്രമമുണ്ടാകരുത്. കേരളത്തില്‍ അധികാരം പിടിക്കും. കേരളത്തില്‍ മാത്രമല്ല സമാനമായ അഞ്ചു സംസ്ഥാനങ്ങളിലുംബിജെപി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

കേരളവും ഒഡീഷയും മറ്റു മൂന്നിടങ്ങളും

കേരളവും ഒഡീഷയും മറ്റു മൂന്നിടങ്ങളും

യോഗത്തില്‍ സംബന്ധിച്ച ബിജെപി നേതാക്കളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേരളവും ഒഡീഷയുമാണ് പ്രധാനമായും ഇനി ബിജെപി ലക്ഷ്യമിടുന്നത്. കൂടാതെ ആന്ധ്രാ പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ അധികാരം പിടിക്കാനും ബിജെപി ശ്രമം ശക്തിപ്പെടുത്തിയിട്ടുണ്ട്.

സ്വപ്‌നം കാണാന്‍ കഴിയുമോv

സ്വപ്‌നം കാണാന്‍ കഴിയുമോv

അമിത് ഷാ എടുത്തു പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളും കുറച്ചുകാലം മുമ്പ് ബിജെപിക്ക് അധികാരം സ്വപ്‌നം കാണാന്‍ കഴിയാത്ത സംസ്ഥാനങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മറിച്ചാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി അനുകൂല സ്വരം ഉയര്‍ന്നുകഴിഞ്ഞു. നേരത്തെ പരസ്യമായി രംഗത്തെത്താന്‍ മടിച്ചിരുന്ന പ്രമുഖര്‍ വരെ ബിജെപി ബന്ധം പരസ്യക്കുകയാണ്.

കേരളത്തില്‍ സംഭവിക്കുന്നത്

കേരളത്തില്‍ സംഭവിക്കുന്നത്

കേരളത്തില്‍ ബിജെപിക്ക് ഒരു നിയമസഭാംഗമാണുള്ളത്. നേമം മണ്ഡലത്തില്‍ നിന്ന് ജയിച്ച ഒ രാജഗോപാല്‍. ബിജെപി ജയിച്ചത് ചില പാര്‍ട്ടികളുടെ സഹായംകൊണ്ടാണെന്ന് പിന്നീട് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും പല പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് കുത്തൊഴുക്കുണ്ടാകുമെന്നാണ് പ്രചാരണം.

ഒഡീഷയിലെ കളി

ഒഡീഷയിലെ കളി

ഒഡീഷയില്‍ ബിജെപി നേരത്തെ ബിജെഡിക്ക് ഒപ്പമായിരുന്നു. എന്നാല്‍ സഖ്യമില്ലാതെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബിജെപി രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്ന കാഴ്ചയാണ് ഒഡീഷയില്‍ കണ്ടത്. ഇതേ സാഹചര്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ സാധിച്ചാല്‍ ബിജെപിക്ക് അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് അമിത് ഷായുടെ കണക്കുകൂട്ടല്‍.

പ്രാദേശിക കക്ഷികളെ പിന്നിലാക്കും

പ്രാദേശിക കക്ഷികളെ പിന്നിലാക്കും

തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും ആന്ധ്രയില്‍ ടിഡിപിയുമാണ് ഭരിക്കുന്നത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും. ഇതെല്ലാം പ്രാദേശിക കക്ഷികളാണ്. പ്രാദേശിക കക്ഷികളെ നേരിടാന്‍ ബിജെപി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പല നേതാക്കളെയും ചാക്കിട്ട് പിടിക്കാനുള്ള നീക്കം തുടങ്ങിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

രഹസ്യം ഇതാണ്

രഹസ്യം ഇതാണ്

ബിജെപിയുടെ ജയത്തിന്റെ രഹസ്യം ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകരാണെന്ന് അമിത് ഷാ പറയുന്നു. 2014ന് ശേഷം നടന്ന 11 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത് ഇതിന്റെ ഫലമാണെന്നാണ് അമിത് ഷായുടെ പക്ഷം. ബിജെപി നേതാവ് ഷാനവാസ് ഹുസൈനും സുധാന്‍ഷു ത്രിവേദിയും ഇതേ അഭിപ്രായം തന്നെ പങ്കുവച്ചു.

11 കോടി പ്രവര്‍ത്തകര്‍

11 കോടി പ്രവര്‍ത്തകര്‍

ഇന്ന് ബിജെപിക്ക് 11 കോടി പ്രവര്‍ത്തകരും 1800ലധികം എംഎല്‍എമാരുമുണ്ടെന്ന് അമിത് ഷാ പറയുന്നു. പ്രതിപക്ഷം ഒന്നിച്ച് ബിജെപിയെ നേരിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ക്ക് മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രതികരിച്ചു. മോദിയെ പുറത്താക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. പക്ഷേ ജനങ്ങള്‍ക്ക് വേണ്ടത് മോദിയാണെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് പതനത്തിന് കാരണം

കോണ്‍ഗ്രസ് പതനത്തിന് കാരണം

1967 മുതല്‍ കോണ്‍ഗ്രസിന് നഷ്ടം സംഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നേതാക്കളുടെ അഹങ്കാരമാണ് കോണ്‍ഗ്രസിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. പാര്‍ട്ടി കെട്ടുറപ്പിനെ അവര്‍ അവഗണിച്ചു. പാര്‍ട്ടി കെട്ടുറപ്പ് മാത്രമാണ് ബിജെപിയുടെ കൈമുതലെന്നും അത് ഇല്ലാതായാല്‍ നഷ്ടം നേരിടുമെന്നും അമിത് ഷാ നേതൃത്വങ്ങളെ ഓര്‍മിപ്പിച്ചു.

അമേരിക്ക തുടക്കമിട്ടു; ഇസ്രായേല്‍ കൂട്ടക്കുരുതി തുടങ്ങി, പിടഞ്ഞുവീണത് 55 പേര്‍, പശ്ചിമേഷ്യ കത്തുന്നുഅമേരിക്ക തുടക്കമിട്ടു; ഇസ്രായേല്‍ കൂട്ടക്കുരുതി തുടങ്ങി, പിടഞ്ഞുവീണത് 55 പേര്‍, പശ്ചിമേഷ്യ കത്തുന്നു

English summary
Will return in 2019, won’t rest until BJP govt in 26 states: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X