ഗോവയില്‍ ബിജെപി സര്‍ക്കാരില്ല?പരീക്കറുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി തടയും?ഹര്‍ജി പരിഗണിക്കുന്നു
ഹോളി പ്രമാണിച്ച് അവധിയാണെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഹര്‍ജി പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
ദില്ലി: ഗോവയില്‍ മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹോളി പ്രമാണിച്ച് അവധിയാണെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഹര്‍ജി പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം.
ഹര്‍ജിയില്‍ വാദം കേള്‍ക്കാനായി ചീഫ് ജസ്റ്റിസ് ജെഎസ് കേഹാറിന്റെ നിര്‍ദേശപ്രകാരം പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. ഗോവന്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് പകരം ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

രാവിലെ 10.30നാണ് ഹര്‍ജി പരിഗണിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുന്നത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി കോണ്‍ഗ്രസിന് അനുകൂലമായ വിധി പ്രസ്താവിച്ചാല്‍ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടസപ്പെടും. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും, എംജിപിയുടെയും പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അതേസമയം, 40 അംഗ നിയമസഭയില്‍ 17 സീറ്റുകളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി.












Click it and Unblock the Notifications