കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്‌നിവീരന്മാരുടെ ഭാവി സുരക്ഷിതമാക്കും; പദ്ധതിയെ പിന്തുണച്ച് ഡോവല്‍, പ്രധാനമന്ത്രിക്ക് അഭിനന്ദനം

Google Oneindia Malayalam News

ദില്ലി: അഗ്‌നിപഥ് പദ്ധതിയെച്ചൊല്ലി വ്യാപകമായ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പദ്ധതിക്ക് പിന്തുണയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയെ പൂര്‍ണമായി പിന്തുണച്ചുവെന്ന് മാത്രമല്ല, പദ്ധതി പിന്‍വലിക്കുന്നത് അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. രാജ്യത്തെ സുരക്ഷിതവും ശക്തവുമാക്കാന്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ രാഷ്ട്രീയ ധൈര്യം കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

india

സായുധസേനയില്‍ നാല് വര്‍ഷം സേവനമനുഷ്ഠിച്ചാല്‍ അവര്‍ക്ക് ലഭിക്കുന്ന വൈദഗ്ധ്യവും അച്ചടക്കവും പരിഗണിച്ച് അഗ്‌നിവീരന്മാരുടെ ഭാവി സുരക്ഷിതമാക്കുമെന്ന് ഡോവല്‍ പറഞ്ഞു. നമുക്ക് വേണ്ടത് യുവാക്കളും യോഗ്യരും ചടുലരുമായ ഒരു സൈന്യത്തെയാണ്'. 'സായുധസേനയിലും പ്രതിഫലിപ്പിക്കേണ്ട ഒരു യുവജനസംഖ്യ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

അഗ്‌നിപഥ് ഒരു ഒറ്റപ്പെട്ട പദ്ധതിയല്ല. അതിനെ ഒരു വീക്ഷണകോണില്‍ നിന്ന് നോക്കേണ്ടതുണ്ട്. 2014ല്‍ പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നപ്പോള്‍, ഇന്ത്യയെ എങ്ങനെ സുരക്ഷിതവും ശക്തവുമാക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മുന്‍ഗണനകളിലൊന്നെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്‌നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമങ്ങളില്‍ ചില കോച്ചിംഗ് സെന്ററുകള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ''എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു, പ്രതികളെ തിരിച്ചറിഞ്ഞു, കൃത്യമായ അന്വേഷണത്തിന് ശേഷം ഇതിന് പിന്നിലെ ശക്തികള്‍ ആരാണെന്ന് നമുക്ക് പറയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ബീഹാറില്‍ വ്യാപക ആക്രമമാണ് അരങ്ങേറിയത്. ഇതേ തുടര്‍ന്ന് സര്‍ക്കാരിനെതിരെ ബി ജെ പി രംഗത്തെത്തി. നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ അതൃപ്തി ബി ജെ പി തുറന്നുപറഞ്ഞു. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിയോജിപ്പുകളുണ്ടെങ്കിലും സഖ്യവുമായി തുടര്‍ന്നുപോകും. ആര്‍ ജെ ഡി ഗുണ്ടകള്‍ ബി ജെ പി നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

അദഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സംസ്ഥാന അധ്യക്ഷന്‍ എന്നിവരുടെ വീടുകള്‍ ആക്രമിച്ചിരുന്നു. ബി ജെ പി എം എല്‍ എയുടെ കാറുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ നില തൃപ്തികരമാണ്. വിയോജിപ്പുകളുണ്ടെങ്കിലും സഖ്യവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ബി ജെ പിയുടെ തീരുമാനം.

Recommended Video

cmsvideo
പ്രതിഷേധം കത്തുമ്പോഴും Agnipathനെ ന്യായീകരിച്ച് മോദി | *Defence

English summary
Will secure the future of Agniveers; NSA Ajit Doval congratulates PM on supporting Agnipath scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X