കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിഓയില്‍ വിവാദം; ശിവസേന ബിജെപി സര്‍ക്കാരിനെ മറിച്ചിടുമോ?

  • By Muralidharan
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെ ശിവസേന മറിച്ചിടുമോ. സാധ്യതയില്ല എന്നാണ് ബി ജെ പി നേതാക്കള്‍ കരുതുന്നത്. സര്‍ക്കാര്‍ വീണാല്‍ അതുകൊണ്ടുള്ള നഷ്ടം ശിവസേനയ്ക്കാവും കൂടുതല്‍. ബി ജെ പി നേതാക്കളെ അസ്വസ്ഥരാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെങ്കിലും ശിവസേന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ല - പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ബി ജെ പി നേതാവ് പറഞ്ഞു.

പാര്‍ലമെന്റില്‍ ആയാലും മഹാരാഷ്ട്ര നിയമസഭയില്‍ ആയാലും ബി ജെ പിയുടെ കൂടെ ഉണ്ടാകും ശിവസേന. ഓരോ സമയത്തും ബി ജെ പിയെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങള്‍ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ബഹളങ്ങള്‍ ഉണ്ടാക്കും. പക്ഷേ സഖ്യം പിരിയുന്ന കാര്യത്തില്‍ ഒരു നേരിയ സൂചന പോലും ശിവസേന തങ്ങള്‍ക്ക് തന്നിട്ടില്ല.

shiv-sena

ബി ജെ പി ആയി ശിവസേനയുമായി സഖ്യം പിരിയാനുള്ള തീരുമാനം എടുത്തിട്ടില്ല. ഈ സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇനി ശിവസേന സഖ്യം വിട്ടുപോയാല്‍ തന്നെ അവിടേക്ക് മറ്റ് പാര്‍ട്ടികള്‍ വരും. ശിവസേനയ്ക്കും ഇക്കാര്യം നന്നായി അറിയാം. ശിവസേന ഉണ്ടെങ്കിലും ഇല്ലെങ്കിലും മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ മുന്നോട്ട് പോകും.

ശിവസേന പ്രശ്‌നങ്ങളുണ്ടാക്കും എന്നറിയാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അത് കര്‍ശനമായി നേരിടാന്‍ തന്നെയാണ് ബി ജെ പി സര്‍ക്കാരിന്റെ തീരുമാനം. ഓരോ ദിവസവും ആരോപണങ്ങള്‍ ഉന്നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാരിന് ഗുണം ചെയ്യില്ല എന്നും പാര്‍ട്ടി നേതൃത്വത്തിന് നന്നായി അറിയാം.

English summary
Will the Shiva Sena part ways with the BJP? Highly unlikely say sources in the BJP. The Shiv Sena has everything to lose if it quits the coalition a senior leader of the BJP informed OneIndia on condition of anonymity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X