ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ; ഈ വിഭാഗക്കാര്‍ക്ക് ഭയം വേണ്ട...
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ പ്രധാനമായും സംസാരിച്ചത് ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച്. എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാട് എടുത്തതിന് പിന്നാലെയാണ് അമിത് ഷാ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

അനാവശ്യമായ ഭയം വിതയ്ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നിയമവിരുദ്ധമായി താമസിക്കുന്നവരെ പുറത്താക്കുമെന്നു ബംഗാളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ബംഗാളിലെ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പുറത്താക്കപ്പെടുമെന്ന് മമത കള്ളം പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ഹിന്ദുക്കള്‍, സിഖ്, ജെയ്ന്‍, ബുദ്ധര്‍, ക്രിസ്ത്യന്‍ അഭയാര്‍ഥികള്‍ എന്നിവരൊന്നും ഇന്ത്യ വിട്ട് പോകേണ്ട സാഹചര്യമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കും. പൗരത്വം ലഭിക്കേണ്ടവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിതെന്നും അമിത് ഷാ പറഞ്ഞു.
രാജ്യസഭയില്‍ തങ്ങള്‍ ബില്ല് കൊണ്ടുവന്നു. എന്നാല്‍ തൃണമൂല്‍ എംപിമാര്‍ എതിര്‍ക്കുകയാണ് ചെയ്തത്. ബില്ല് പാസാക്കാന്‍ അനുവദിച്ചില്ല. അതുകൊണ്ടുതന്നെ നമ്മുടെ പൗരന്‍മാര്‍ക്ക് ഇപ്പോഴും പൗരത്വം ലഭിക്കാതെ നില്‍ക്കുന്നു. ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്നാണ് മമത പറയുന്നത്. എന്നാല്‍ ഞാന്‍ പറയുന്നു... രാജ്യത്ത് നിയമവിരുദ്ധമായി ഒരാളെ പോലും താമസിക്കാന്‍ അനുവദിക്കില്ല, എല്ലാവരെയും പുറത്താക്കും- അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications