കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും; പാര്‍ലമെന്റില്‍ ഇന്ന് എന്തൊക്കെ, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് . നവംബര്‍ 29 ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഉപരിസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച പൂര്‍ത്തിയാക്കി ബുധനാഴ്ച അവസാനിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിലക്കയറ്റത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള രണ്ട് ചര്‍ച്ചകള്‍ അതിന്റെ അജണ്ടയിലുണ്ടെങ്കിലും ലോക്സഭ നേരത്തെ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് .

ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രതിഷേധത്തിനിടെ അവതരിപ്പിച്ചത് നിരവധി ബില്ലുകള്‍ ശീതകാല സമ്മേളനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രതിഷേധത്തിനിടെ അവതരിപ്പിച്ചത് നിരവധി ബില്ലുകള്‍

അതേസമയം, തിരഞ്ഞെടുപ്പ് നിയമ പരിഷ്‌കരണ ബില്ലിനെതിരായ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച റൂള്‍ ബുക്ക് ചെയറിലേക്ക് വലിച്ചെറിയുകയും പുറത്തുപോകുകയും ചെയ്തതിന് ടി എം സി എം പി ഡെറക് ഒബ്രെയ്നെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

india

ലോക്‌സഭയില്‍ ഇന്ന്

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

വിലക്കയറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചര്‍ച്ച ചെയ്യും.

രാജ്യസഭയില്‍ ഇന്ന്

ലോക്സഭ പാസാക്കിയ 2021 - 2022 സാമ്പത്തിക വര്‍ഷത്തിലെ സേവനങ്ങള്‍ക്കായി കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും അതില്‍ നിന്നുമുള്ള കൂടുതല്‍ തുകകള്‍ അടയ്ക്കുന്നതിനും വിനിയോഗിക്കുന്നതിനും അംഗീകാരം നല്‍കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.

അതേ സമയം, ശീതകാല സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ബുധനാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന് പുറമെ , തിരഞ്ഞെടുപ്പ് നിയമ ( ഭേദഗതി ) ബില്‍ പാസാക്കുന്നതും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുന്നതിനുള്ള ബില്‍ അവതരിപ്പിക്കുന്നതുമാണ് ഈ സമ്മേളന കാലയളവില്‍ എടുത്തുപറയേണ്ടത് .

സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനും സമ്മേളനം സാക്ഷ്യം വഹിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഡിസംബര്‍ 1 മുതല്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തുകയാണ്, ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു .

ലഖിം പൂര്‍ ഖേരിയിലെ കര്‍ഷകരുടെ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും ഈ സമ്മേളന കാലയളവില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു.ലോക്സഭയിലും രാജ്യസഭയിലും തര്‍ക്കവിഷയമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം ആരംഭിച്ചത് .

Recommended Video

cmsvideo
ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത

English summary
Winter session may end today; What's in Parliament today, things to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X