കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളും പാകിസ്താന്‍റെ ഇരകള്‍! പാകിസ്താനെക്കുറിച്ച് സരബ്ജിത് സിംഗിന്‍റെ സഹോദരിയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ചണ്ഡീഗഡ്: പാകിസ്താനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സരബ്ജിത് സിംഗിന്റെ കുടുംബം. സരബ്ജിത് സിംഗിന്റെ ഭാര്യയുടെ നെറ്റിയിലെ സിന്ദൂരം പോലും പാക് അധികൃതര്‍ തുടച്ചു കളയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സിംഗിന്റെ ദല്‍ബീര്‍ കൗര്‍ സഹോദരി ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ള കുല്‍ഭൂഷണ്‍ യാദവിന്‍റെ ഭാര്യയോടും അമ്മയോടും പാക് അധികൃതര്‍ പുലര്‍ത്തിയ മനോഭാവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് സരബ്ജിത് സിംഗിന്‍റെ സഹോദരിയുടെ വെളിപ്പെടുത്തല്‍.

<strong>98 രൂപയ്ക്ക് എയര്‍ടെല്ലില്‍ ഡാറ്റാ- വോയ്സ് കോള്‍ ഓഫര്‍: നീക്കം ജിയോയ്ക്ക് പണികൊടുക്കാന്‍!! 1 ജിബി ഡാറ്റയും എസ്എംഎസും!</strong>98 രൂപയ്ക്ക് എയര്‍ടെല്ലില്‍ ഡാറ്റാ- വോയ്സ് കോള്‍ ഓഫര്‍: നീക്കം ജിയോയ്ക്ക് പണികൊടുക്കാന്‍!! 1 ജിബി ഡാറ്റയും എസ്എംഎസും!

<strong>ശശികല മൗനത്തിലെന്ന് ടിടിവി ദിനകരന്‍: ആര്‍കെ നഗര്‍ വിജയം സന്തോഷിപ്പിച്ചില്ല!! മൗനത്തിന് പിന്നില്‍! </strong>ശശികല മൗനത്തിലെന്ന് ടിടിവി ദിനകരന്‍: ആര്‍കെ നഗര്‍ വിജയം സന്തോഷിപ്പിച്ചില്ല!! മൗനത്തിന് പിന്നില്‍!

2008ല്‍ ലാഹോര്‍ ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പാക് അധികൃതരില്‍ നിന്നുള്ള സമീപനത്തെക്കുറിച്ചാണ് ദല്‍ബീര്‍ സിംഗിന്‍രെ വെളിപ്പെടുത്തല്‍. സരബ്ജിത് സിംഗിനെ സന്ദര്‍ശിക്കുന്നതിനായി പാകിസ്താനിലെത്തുന്നതുവരെയും ഇത്തരം കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്നും രൂക്ഷമായ ഭാഷയില്‍ തന്നെ ഇതിനുള്ള മറുപടി നല്‍കണമെന്നും ദല്‍ബീര്‍ ചൂണ്ടിക്കാണിക്കുന്നു.

<strong>ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!</strong>ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

18 വര്‍ഷത്തിനിടെ ആദ്യം!

18 വര്‍ഷത്തിനിടെ ആദ്യം!

2008ലാണ് പാകിസ്താന്‍ തടവിലാക്കിയ സരബ്ജിത് സിംഗിനെ കാണുന്നതിനായി ഭാര്യയും രണ്ട് പെണ്‍മക്കളും പാകിസ്താനിലെത്തിയത്. ഭാര്യ സുഖ്പ്രീത് കൗറും മക്കളായ സ്വപാന്‍ദീപ്, പൂനം എന്നിവരുമാണ് ലാഹോറിലെത്തിയത്. 18 വര്‍ഷത്തിന് ശേഷയമായിരുന്നു ഈ കൂടിക്കാഴ്ച. ഇപ്പോള്‍ കുല്‍ഭൂഷണ്‍ യാദവിന്‍റെ കുടുംബത്തിന് ലഭിച്ച പരിചരണം തന്നെയാണ് പാക് അധികൃതരില്‍ നിന്ന് 2008ല്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും ദര്‍ബീര്‍ കൗര്‍ പറയുന്നു.

 മോശം പെരുമാറ്റം

മോശം പെരുമാറ്റം

സരബ്ജിത് സിംഗിനെ കാണാനെത്തിയ സുഖ്പ്രീതിന്‍റെ നെറ്റിയിലെ കുങ്കുമം വനിതാ സൈനിക ഉദ്യോഗസ്ഥ ടവ്വല്‍ ഉപയോഗിച്ച് മായ്ച്ചു കളയുകയായിരുന്നു. തങ്ങള്‍ തലയില്‍ കുത്തിയിരുന്ന സ്ലൈഡുകള്‍ പോലും അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും ദല്‍ബീര്‍ ഓര്‍ക്കുന്നു. അധികൃതര്‍ കൗമാര പ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളോടും മോശമായ പെരുമാറ്റമാണ് കാഴ്ചവെച്ചതെന്നും തങ്ങളോട് ബ്രേസ് ലറ്റുകള്‍ പോലും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും സഹോദരി ഓര്‍മിക്കുന്നു.

ഭക്ഷണം നല്‍കാന്‍ അനുവദിച്ചില്ല

ഭക്ഷണം നല്‍കാന്‍ അനുവദിച്ചില്ല

അമൃത്സര്‍ സ്വദേശിയായ സരബ്ജിത് സിംഗിന്റെ ഇഷ്ടവിഭവ 'ബര്‍വാന്‍ കരേല' പോലും സിംഗിന് നല്‍കാന്‍ പാക് അധികൃതര്‍ അനുവദിച്ചിരുന്നില്ല. സിംഗിന് നല്‍കുന്നതിനായി വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുപോയതായിരുന്നു ഇത്. പാത്രം തുറന്ന പാക് അധികര്‍ നിങ്ങള്‍ രുചിക്കൂ എന്ന് ആക്രോശിച്ചുകൊണ്ട് തങ്ങളുടെ വായിലേക്ക് വച്ചുതന്നുവെന്നും ദല്‍ബീര്‍ പറയുന്നു.

 പാസ്പോര്‍ട്ടുകള്‍ പിടിച്ചു വച്ചു!!

പാസ്പോര്‍ട്ടുകള്‍ പിടിച്ചു വച്ചു!!


ലാഹോര്‍ ജയിലില്‍ സരബ്ജിത് സിംഗിനെ സന്ദര്‍ശിക്കാനെത്തുന്നതിന് മുമ്പായി ലാഹോര്‍ ഗുരുധ്വാര മാനേജര്‍ തങ്ങളോട് പാസ്പോര്‍ട്ടുകള്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പാസ്പോര്‍ട്ട് കാണിക്കാന്‍ തങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും ഗുരുധ്വാരയില്‍ ഏല്‍പ്പിച്ചെന്ന് പറഞ്ഞുവെങ്കിലും തിരിച്ച് പോകുന്നതിനുള്ള സമയം വൈകിപ്പിച്ചുവെന്നും ഇവര്‍ പറയുന്നു. ഇതേ സ്ഥിതി തന്നെയാണ് 2011ല്‍ സരബ്ജിത് സിംഗിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴും അഭിമുഖീകരിക്കേണ്ടിവന്നതെന്നും ദല്‍ബീര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പാകിസ്താന്റെ സമീപനം

പാകിസ്താന്റെ സമീപനം


2011ല്‍ സരബ്ജിതിനെ സന്ദര്‍ശിക്കാന്‍ തനിക്ക് മാത്രമാണ് പാകിസ്താന്‍ വിസ അനുവദിച്ചത്. തന്‍റെ കയ്യിലുള്ള കൃപാണ്‍ ബലമായി പിടിച്ചുവാങ്ങിയ പാക് അധികൃതരുടെ സമീപനത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ലെന്നും കൗര്‍ പറയുന്നു. മതവികാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന കൃപാണ്‍ ഒരു മൂലയിലേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നും കൗര്‍ ഓര്‍ത്തെടുക്കുന്നു. 2013ല്‍ സിംഗിനെ സന്ദര്‍ശിക്കാനെത്തുമ്പോഴേക്കും മര്‍ദ്ദനമേറ്റ് സരബ്ജിത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ഒരിക്കല്‍ മാത്രം കാണാനേ അനുവദിച്ചുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിംഗ് മരണത്തിന് കീഴടങ്ങുകയും ചെയ്തുു.

1991ല്‍ അറസ്റ്റ്

1991ല്‍ അറസ്റ്റ്

ചാരക്കുറ്റവും ഭീകരവാദക്കുറ്റവും ചുമത്തി 1991ലാണ് പാകിസ്താന്‍ സരബ്ജിത് സിംഗിനെ ജയിലിലടക്കുന്നത്. ജയിലിലെ സഹതടവുകാരനില്‍ നിന്നേറ്റ അക്രമത്തില്‍ 2013 ഏപ്രില്‍ മാസത്തിലാണ് സിംഗ് മരണത്തിന് കീഴടങ്ങുന്നത്. പാക് ജയിലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിലയിലായിരുന്നു അവസാനമായി സിംഗിന്‍റെ കുടുംബം അദ്ദേഹത്തെ കാണുന്നത്. 2008ല്‍ സിംഗിന് വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കുന്നത് പാകിസ്താന്‍ അനിശ്ചിത കാലത്തേയ്ക്ക് നീട്ടിക്കൊണ്ട് പോകുകയായിരുന്നു.

 താലിയും ആഭരണങ്ങളും

താലിയും ആഭരണങ്ങളും

കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയുടേയും ഭാര്യയുടേയും പൊട്ടും, മംഗള്‍സൂത്രയും വളകളും അഴിച്ച് വാങ്ങിയ പാക് അധികര്‍ യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക വസ്ത്രവും നല്‍കിയിരുന്നു. കുല്‍ഭൂഷന്റെ അമ്മ ധരിച്ചിരുന്ന ഷൂസ് അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട അധികൃതര്‍ മറ്റൊരു ചെരിപ്പ് നല്‍കിയാണ് കൂടിക്കാഴ്ച നടത്താന്‍ അനുവദിച്ചത്.

English summary
The family members of Sarabjit Singh were humiliated when they went to meet him with Pakistani authorities even wiping off the 'sindoor' from his wife's forehead, his sister Dalbir Kaur said amid outrage over the treatment meted out to Kulbhushan Jadhav's mother and wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X