കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ കോണ്‍ഗ്രസ് കളി തുടങ്ങി! ഗവര്‍ണറെ കാണും! ബിജെപിയെ ഗോവയില്‍ കെട്ട് കെട്ടിക്കും!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ഗോവയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് | Oneindia Malayalam

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഗോവയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നിട്ടും തന്ത്രപരമായി അധികാരം പിടിച്ചടക്കിയ ബിജെപിയെ അതേ നാണയത്തില്‍ പൂട്ടാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പരീക്കര്‍ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ ഗോവയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് ആവശ്യമെന്നും പരീക്കറിന് പകരം മറ്റൊരു മുഖ്യമന്ത്രിയെ നിയോഗിക്കാന്‍ ബിജെപിക്ക് സാധിക്കാത്തതിനാല്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ബിജെപി പിന്‍വാതിലിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ തടയിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. വിവരങ്ങള്‍ ഇങ്ങനെ

 സന്ദര്‍ശിച്ചു

സന്ദര്‍ശിച്ചു

ഗോവയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ ഗിരിഷ് ചോദങ്കര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടു. പ്രതിപക്ഷമെന്ന നിലയില്‍ തങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുകയാണെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഗിരീഷ് വ്യക്തമാക്കി.

 ബിജെപിയെ തള്ളി

ബിജെപിയെ തള്ളി

അതേസമയം ഭരണകക്ഷിയായ എംജെപിയും സംസ്ഥാനത്തെ സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഭരണ സ്തംഭനം ഉണ്ടെന്നും മറ്റാര്‍ക്കും ചുമതല നല്‍കാതെ പരീക്കര്‍ ചികിത്സയ്ക്ക് പോയതിനേയും എംജിപി വിമര്‍ശിക്കുന്നുണ്ട്.

 ലയനം

ലയനം

നിലവിലെ ഭരണ കക്ഷികളായ എംജിപിയോടും ജിഎഫ്പിയോടും ബിജെപിയില്‍ ലഭിക്കണമെന്ന ആവശ്യമാണ് പക്ഷേ ബിജെപി മുന്നോട്ട് വെച്ചിരിക്കുന്നത്. അത്തരത്തില്‍ ഒരു നീക്കമുണ്ടായാല്‍ എംജിപിയിലെ മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ബിജെപി പറയുന്നു. എന്നാല്‍ ഈ ആവശ്യം എംജിപി തള്ളിയിട്ടുണ്ട്.

 താത്പര്യമില്ല

താത്പര്യമില്ല

ഒരുതരത്തിലും ബിജെപിയില്‍ ലയിക്കുന്നതിനോട് താത്പര്യമില്ലെന്ന് എംജിപി നേതാക്കള്‍ വ്യക്തമാക്കുന്നു. ഇതോടെ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താനായി നിര്‍ബന്ധിതമായിരിക്കുകയാണ് ബിജെപി.

 സന്തുഷ്ടരല്ല

സന്തുഷ്ടരല്ല

ഗോവയില്‍ ജനങ്ങളും, ഉദ്യോഗസ്ഥരും സഖ്യകക്ഷികള്‍ പോലും സന്തുഷ്ടരല്ല. ഇതിന്‍റെയെല്ലാം ഉത്തരവാദിത്തം ഭരണകക്ഷികള്‍ക്കാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിലവില്‍ പരീക്കറിന് പുറമെ ബിജെപിയുടെ രണ്ട് മന്ത്രിമാരും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലാണ്. പാണ്ഡുരംഗ് മഡകാക്കറും, ഫ്രാന്‍സിസ് ഡിസൂസയുമാണ് ചികിത്സയില്‍ കഴിയുന്നത്.

 പിന്തുണയ്ക്കില്ല

പിന്തുണയ്ക്കില്ല

ബിജെപിയില്‍ നിന്ന് പരീക്കറിനെയല്ലാതെ മറ്റൊരു നേതാവിനെ പരിഗണിക്കല്ലെന്നാണ് എംജിപിയും ജിഎഫ്പിയും വ്യക്തമാക്കുന്നത്. ഇതോടെ വന്‍ പ്രതിസന്ധിയിലാണ് ബിജെപി. ഈ അവസരം കൂടി മുതലെടുത്ത് അധികാരത്തില്‍ ഏറുകയാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

തെരഞ്ഞെടുപ്പില്‍

തെരഞ്ഞെടുപ്പില്‍

ഗോവയില്‍ 2017 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയത്.എന്‍സിപി എംഎല്‍എ ആയ ചര്‍ച്ചില്‍ അലിമാവോ, സ്വതന്ത്ര എംഎല്‍എയായ രോഹന്‍ കോണ്‍, മറ്റ് രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരും കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ കേവല ഭൂരിപക്ഷമായ 21 ലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

 ആവശ്യം

ആവശ്യം

പരീക്കര്‍ വിദേശത്ത് ചികിത്സക്ക് പോയതു മുതല്‍ ഭരണ ചുമതല അഡ്വവൈസറി കമ്മിറ്റിക്കാണ്. എന്നാല്‍ കഴിഞ്ഞ എട്ടു മാസമായി പരീക്കറുടെ അഭാവത്തില്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്നും ഈ സാഹചര്യത്തില്‍ മുതിര്‍ന്ന അംഗത്തെ ഭരണ ചുമതല ഏല്‍പിക്കണമെന്നുമാണ് എംജിപിയുടെ ആവശ്യം.

ഗവര്‍ണര്‍

ഗവര്‍ണര്‍

തുടര്‍ന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ തന്ത്രപരമായ ഇടപെടലുകളിലൂടെ ബിജെപി സ്വതന്ത്രരുടെ അടക്കം പിന്തുണ ഉറപ്പാക്കി. പിന്നാലെ ബിജെപി കേന്ദ്രമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കി അടവ് പയറ്റിയതോടെ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടി കാലുമാറി.

 ബിജെപി

ബിജെപി

ഇതോടെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞത്. പിന്നീട് നടന്ന വിശ്വാസവോട്ടെടുപ്പില്‍ 22 അംഗങ്ങളുടെ പിന്തുണ ബിജെപി നേടി ബിജെപി അധികാരത്തില്‍ ഏറുകയായിരുന്നു.എന്നാല്‍ നിലവില്‍ മുഖ്യമന്ത്രി പരീക്കറുടെ അനാരോഗ്യം സംസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടാക്കിയെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

 നിയമസഭ

നിയമസഭ

40 അംഗ നിയമസഭയാണ് ഗോവയിലേത്. ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിന് 16 സീറ്റുണ്ട്. തൊട്ടുപിന്നിലുള്ള ബിജെപിക്ക് 14 അംഗങ്ങളും. എംജെപിക്കും ജിഎഫ്പിക്കും മൂന്ന് വീതം അംഗങ്ങളാണുള്ളത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും എന്‍സിപിയുടെ ഒരു അംഗവും ചേര്‍ന്നതാണ് ഗോവ നിയമസഭ. അധികാരം പിടിക്കാന്‍ വേണ്ടത് 21 സീറ്റുകളാണ്.

English summary
with-parrikar-in-aiims-congress-offers-to-form-stable-govt-in-goa-bjp-proposes-merger-with-mgp-and-gfp-to-bolster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X