ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയിൽ നിന്ന് എറിഞ്ഞു കൊന്നു, അമ്മയെ പീഡിപ്പിച്ചു

  • Written By:
Subscribe to Oneindia Malayalam

ഗുരുഗ്രാം: ഹരിയാനയിൽ അമ്മയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് എറിഞ്ഞുകൊന്നു. കണ്ടസ ഗ്രാമത്തിലെ വീട്ടിലേയ്ക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ 23 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവുമായുള്ള തർക്കത്തെതുടർന്ന് മകൾക്കൊപ്പം രാത്രിയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. മെയ് 29ന് ദില്ലി- ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയിലായിരുന്നു സംഭവം. ഐഎംടി മനേശർ സ്വദേശിയാണ് ആക്രമിക്കപ്പെട്ട യുവതി.

മൂന്ന് പേർ ചേർന്ന് തന്നെ പീഡിപ്പിച്ചുവെന്നും ഒമ്പത് മാസം പ്രായമായ മകളെ ഓട്ടോയില്‍ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയെന്നുമാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ വൈദ്യപരിശോധന നടത്താൻ പോലീസ് നിർദേശിച്ചെങ്കിലും യുവതി തയ്യാറായില്ലെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കൊലപാതക ശ്രമത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്ത പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

baby

ഹരിയാനയിലെ യമുനാ നഗര്‍, അംബാല എന്നിവിടങ്ങളില്‍ നിന്ന് സ്ത്രീകളെ പീഡിപ്പിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇത്. 23 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും ഹരിയാനയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന സംഭവങ്ങളാണ്. റോത്തക്കിലായിരുന്നു സംഭവം. 26 കാരിയെ കാറില്‍ വച്ച് പീഡിപ്പിച്ച് അബോധാവസ്ഥയിലാക്കി റോഡിലുപേക്ഷിച്ച സംഭവും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനകളാണ്.

English summary
Three persons allegedly raped a woman after throwing her nine-month-old daughter off an autorickshaw leading to the child's death here, police said.
Please Wait while comments are loading...