Get Updates
Get notified of breaking news, exclusive insights, and must-see stories!

'എഎപി സ്ഥാനാര്‍ത്ഥിയും കൂട്ടുകാരും പീഡിപ്പിച്ചു'

ഗ്വാളിയാര്‍: ആം ആദ്മി നേതാക്കള്‍ക്കെതിരെ ലൈംഗീകാരോപണങ്ങളുമായി യുവതി രംഗത്ത്. എ എ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയ്ക്കും കൂട്ടാളികള്‍ക്കുമെതിരെയാണ് മുപ്പതുകാരിയായ യുവതി ഗ്വാളിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മധ്യപ്രദേശിലെ ഗുണ-ശിവപുരി മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ശൈലേന്ദ്ര സിംഗ് ഖുശ്വഹ, ഗ്വാളിയറിലെ ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വീനര്‍ ഹിമാന്‍ഷു കുല്‍ ശ്രേഷ്ഠ, ജില്ലാ സെക്രട്ടറി അഭിജിത്ത് വാഗ്, പാര്‍ട്ടി വക്താവ് മനു സക്‌സേന എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

madhya-pradesh-map

ഒരുവര്‍ഷം മുമ്പ് ശൈലേന്ദ്രകുമാറും സംഘവും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അന്ന് അത് ആം ആദ്മി പാര്‍ട്ടി നേതാക്കളോട് പരാതിപ്പെട്ടെങ്കിലും അവര്‍ തന്നെ സഹായിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതയായതെന്ന് യുവതി വ്യക്തമാക്കി.

എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശവമനുസരിച്ച് മാത്രമേ മേല്‍ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്ന് എ എസ് പി വീരേന്ദ്ര ജെയില്‍ അറയിച്ചു. സംഭവം നടന്ന് ഒരുവര്‍ഷമയായിരിക്കുന്നു. മൂന്ന് മാസത്തിനുള്ളില്‍ പരാതിപ്പെട്ടാല്‍ മാത്രപമേ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നതാണെന്നും ശൈലേന്ദ്ര സിംഗ് ഖുശ്വഹ പ്രതികരിച്ചു. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി അക്ഷയ് ഹന്‍കയും പറഞ്ഞു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കാളിയായ ശേഷമാണ് യുവതി ആം ആദ്മിയിലേക്കെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+