അവിഹിതബന്ധത്തിനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

പാറ്റ്‌ന: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയും കാമുകനും പിടിയില്‍. ബിഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം. ലളിത ദേവി(30), കുനാല്‍ കിഷോര്‍ ഭാരതി(31) എന്നിവരാണ് അറസ്റ്റിലായത്. ലളിതയുടെ ഭര്‍ത്താവ് നിരഞ്ജന്‍ മണ്ഡല്‍ കൊല്ലപ്പെട്ട കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്ന് പൂര്‍ണിയ എസ്പി നിഷാന്ത് തിവാരി അറിയിച്ചു.

കുനാല്‍ നോര്‍ത്ത് ബിഹാര്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ കാഷ്യര്‍ ആയാണ് ജോലി ചെയ്യുന്നത്. അറസ്റ്റിലായ പ്രതികള്‍ ഇരുവരും തങ്ങളുടെ കുറ്റം സമ്മതിച്ചിട്ടുണ്ട്. ലളിതയുടെ വീടിനടുത്താണ് കുനാലിന്റെ താമസം. ഇവിടെവെച്ചാണ് ഇവര്‍ പ്രണയത്തിലായതെന്ന് പോലീസ് പറഞ്ഞു. രണ്ടു കുട്ടികളുടെ അമ്മകൂടിയാണ് ലളിത.

arrest

പത്തുവര്‍ഷമായി ലളിതയും മണ്ഡലും വിവാഹിതരായിട്ട്. ഒരു വര്‍ഷത്തോളമായി ലളിത കുനാലുമായി പ്രണയത്തിലാണ്. ഇതിനെ മണ്ഡല്‍ എതിര്‍ത്തതാണ് കൊലയ്ക്കിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇരുമ്പുദണ്ഡുകൊണ്ട് മണ്ഡലിനെ അടിച്ചുകൊല്ലുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, പോലീസിന്റെ വിശദമായ ചോദ്യം ചെയ്യയില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Woman, paramour arrested for husband’s murder in Bihar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്