ഭര്‍ത്താവിനെ കൊന്നയാളെ കോടതി വെറുതെവിട്ടു, ജനമധ്യത്തില്‍ ഘാതകനെ ഭാര്യ കൊന്നു
കോയമ്പത്തൂര്‍: ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നയാളെ കോടതി വെറുതെ വിട്ടു. ജനക്കൂട്ടം നോക്കി നില്‍ക്കെ പ്രതിയ കൊല്ലപ്പെട്ടയാളുടെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. കോയമ്പത്തൂര്‍ പെരിനായ്ക്കര് സ്വദേശി രവികുമാറിനെയാണ് (50) കൊലപ്പെടുത്തിയത്. സുഗന്ധി എന്ന സ്ത്രീയാണ് ഭര്‍ത്താവിന്റെ ഘാതകനെ ജനമധ്യത്തില്‍ കൊന്നത്.
രവികുമാറിന്റെ സുഹൃത്തായിരുന്ന രങ്കസ്വാമിയുടെ ഭാര്യയാണ് ജനക്കൂട്ടത്തിന് മുന്നില്‍ വച്ച് പ്രതികാരം തീര്‍ത്തത്. രങ്കസ്വാമിയെ കൊന്ന കേസില്‍ രവി കുമാറിനെ കോടതി വെറുതെ വിട്ടിരുന്നു. രങ്കസ്വാമിയും രവികുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. 2015 ജൂണില്‍ ഇരുവരും മദ്യപിയ്ക്കുന്നതിനിടെ തര്‍ക്കമുണ്ടായി.

ഇതിന് ശേഷം ഉറങ്ങിക്കിടന്ന രങ്കസ്വാമിയെ രവികുമാര്‍ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കേസില്‍ ഈ മാസം 14 ന് വിധി വന്നപ്പോള്‍ സാക്ഷികളില്ലാത്തതിനാല്‍ രവികുമാറിനെ വെറുതെ വിട്ടിരുന്നു. ഇതിന് ശേഷം രണ്ട് തവണ രവി കുമാര്‍ സുഗന്ധിയുമായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം കാളിപാളയം ബസ് സ്റ്റാന്‍ഡിന് സമീപം രവി കുമാറിനെ സുഗന്ധി കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കൊന്നു. ഇവര്‍ റിമാന്‍ഡിലാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications