കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭാവസ്ഥില്‍ മരിച്ച ഭ്രൂണത്തെ നീക്കം ചെയ്യാതെ 5 ദിവസം, ആദ്യം പണം പിന്നെ ശസ്ത്രക്രിയെന്ന് ഡോക്ടർ

  • By ഭദ്ര
Google Oneindia Malayalam News

റായ്പൂര്‍: ഗര്‍ഭാവസ്ഥയില്‍ മരിച്ച കുഞ്ഞിനെ ചുമന്ന് യുവതി ആശുപത്രികള്‍ കയറിയിറങ്ങിയത് അഞ്ച് ദിവസം. ഒടുവില്‍ അണുബാധ മൂലം മരണത്തിന് കീഴടങ്ങി.

ചണ്ഡീഗഢിലെ കോബ്രാ ജില്ലയിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ സരസ്വതിയാണ് (22)ഡോക്ടര്‍മാരുടെ കാരുണ്യം ലഭിക്കാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നത്.

സ്‌കാനിങ്ങില്‍

സ്‌കാനിങ്ങില്‍


ഗുലാബ്ദാസ്, സരസ്വതി ദമ്പതികളുടെ കുഞ്ഞാണ് ഗര്‍ഭാവസ്ഥയില്‍ മരിച്ചതായി സ്‌കാനിങ്ങില്‍ അറിഞ്ഞത്. ജമുനവേദി മെമ്മോറിയില്‍ ആശുപത്രിയില്‍ വയറു വേദനയെ തുടര്‍ന്നായിരുന്നു സരസ്വതിയെ പ്രവേശിപ്പിച്ചത്.

ഡോക്ടര്‍

ഡോക്ടര്‍


മരിച്ച കുഞ്ഞിനെ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കാന്‍ 10,000 രൂപയും മൂന്ന് യൂണീറ്റ് രക്തവുമായി എത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു.

 എത്തിയപ്പോള്‍

എത്തിയപ്പോള്‍


ഡോക്ടര്‍ പറഞ്ഞത് പ്രകാരം രക്തവും ശസ്ത്രക്രിയയ്ക്കുള്ള പണവുമായി എത്തിയപ്പോള്‍ ഡോക്ടറുടെ ഫീസ് മുന്‍കൂറായി അടച്ചില്ല എന്ന കാരണത്താല്‍ സരസ്വതിയെ അഡ്മിറ്റ് ചെയ്തില്ല.

ഗുരുതരാവസ്ഥയില്‍

ഗുരുതരാവസ്ഥയില്‍


അഞ്ച് ദിവസത്തോളം മരിച്ച കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ ചുമന്നതിനാല്‍ അണുബാധമൂലം സരസ്വതി ഗുരുതരാവസ്ഥയില്‍ ആകുകയായിരുന്നു. ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചപ്പോള്‍ പരിശോധിക്കുക പോലും ചെയ്യാതെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു.

മരിച്ചു

മരിച്ചു


അടുത്തുള്ള സൃഷ്ടി എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. രാത്രിയോടെ സരസ്വതി മരിക്കുകയായിരുന്നു.

English summary
A pregnant woman in Chhattisgarh's Korba district has died of infection, after carrying a fetus that had died in her womb five days earlier, allegedly after doctors at private hospitals refused to attend as she was unable to pay.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X