കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി സമരപ്പന്തലില്‍ പ്രസവിച്ചു

  • By Aswathi
Google Oneindia Malayalam News

സിര്‍സ: സമരങ്ങള്‍ക്ക് പേരുകേട്ട ഭാരതത്തിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഇതാ ഒരു കാര്യം കൂടെ. ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങള്‍ക്ക് മുന്നില്‍ പിന്മാറ്റമില്ല. അങ്ങനെ പൂര്‍ണ ഗര്‍ഭിണിയായിട്ടും പിന്മാറാതെ സമരത്തില്‍ പങ്കെടുത്ത വനിത സമരപ്പന്തലില്‍ തന്നെ പ്രസവിച്ചു. സുഖ പ്രസവം, പെണ്‍കുട്ടി.

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തുന്ന സമരപ്പന്തലില്‍ വച്ചായിരുന്നു പ്രസവം. സിത്താര എന്ന സ്ത്രീയാണ് സമരപ്പന്തലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

baby

ശമ്പള വര്‍ദ്ധനവും തൊഴില്‍ സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെട്ട് ഹിരയിനിലെ സിര്‍സയിലെ കെട്ടിട നിര്‍മ്മാണത്തൊഴിലാളികളാണ് നിരാഹാര സമരം നടത്തുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ സിത്താരയോട് സമരത്തില്‍ നിനന് പിന്മാറാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ സിത്താര തയ്യാറായില്ല. സിത്താരയുടെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലാക്കിയതോടെ മറ്റ് അനുയായികള്‍ സമരപ്പന്തലില്‍ തന്നെ അവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കി. അങ്ങനെ വെള്ളിയാഴ്ച രാവിലെ സിത്താര പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും സുഖം.

പ്രസവത്തിന് ശേഷവും സിത്താര സമരപ്പന്തലില്‍ തന്നെയാണ്. ആശുപത്രിയിലേക്കൊന്നും മാറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമ്മ മാനേജ് മെന്റിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുമ്പോള്‍ അവളുടെ കരച്ചിലിനും അതിന്റെ ശക്തിയുണ്ടായിരുന്നു.

English summary
Woman delivers baby in protesting area in Hariyana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X