ഇസ്ലാമിലേക്ക് മതം മാറി,സ്ത്രീക്ക് കുടുംബസ്വത്ത് നിഷേധിക്കപ്പെട്ടു..

Subscribe to Oneindia Malayalam

ദില്ലി: ഇസ്ലാമിലേക്ക് മതം മാറിയെന്ന കാരണത്താല്‍ 33 കാരിയായ സ്ത്രീക്ക് കുടുംബസ്വത്ത് നിഷേധിക്കപ്പെട്ടു. ദില്ലി സ്വദേശിയായ സോണിയ എന്ന പെണ്‍കുട്ടിക്കാണ് മരിച്ച പിതാവിന്റെ സ്വത്തിന്‍മേലുള്ള അവകാശം നിഷേധിക്കപ്പെടുന്നത്. രണ്ടാം വിവാഹത്തിന്റെ സമയത്താണ് ഇവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നത്. ഇക്കാരണം കൊണ്ടാണ് മൂത്ത സഹോദരന്‍മാര്‍ പെണ്‍കുട്ടിക്ക് പിതൃസ്വത്തിന്‍മേലുള്ള അവകാശം നിഷേധിച്ചത്.

2010 ലാണ് സോണിയയുടെ പിതാവ് മരിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം രക്താര്‍ബുദം ബാധിച്ച് ആദ്യ ഭര്‍ത്താവും മരിച്ചു. പിതാവിന്റെ സ്വത്ത് തുല്യമായി ഭാഗം വെയ്ക്കാന്‍ സഹോദരന്‍മാരാണ് തീരുമാനിച്ചത്. ഇതനുസരിച്ച് സോണിയക്ക് എല്ലാ മാസവും നിശ്ചിത തുക നല്‍കുമെന്ന് സഹോദരന്‍മാര്‍ ഉറപ്പു നല്‍കിയിരുന്നു. ആദ്യ വിവാഹത്തില്‍ ഏഴു വയസ്സുകാരിയായ ഒരു മകള്‍ ഉണ്ടായിരുന്ന സോണിയ മറ്റു വരുമാന മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതിരുന്നതു കൊണ്ട് അതിന് സമ്മതം മൂളുകയും ചെയ്തു.

 xtriple-talaq

2012 ലാണ് സോണിയ ഇപ്പോഴത്തെ ഭര്‍ത്താവായ ഹസനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. ഹസന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചെങ്കിലും സോണിയയുടെ സഹോദരന്‍മാര്‍ എതിര്‍ത്തു. എങ്കിലും എതിര്‍പ്പിനെ മറികടന്ന് ഇരുവരും വിവാഹിതരായി. സോണിയ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അന്നു മുതല്‍ സഹോദരന്‍മാര്‍ സ്വത്തിന്റെ ഓഹരി നല്‍കുന്നത് നിര്‍ത്തുകയും ചെയ്‌തെന്ന് സോണിയ പറയുന്നു. ഇതിനെതിരെയാണ് സോണിയ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

English summary
Delhi girl denied share in parental property after converting to Islam
Please Wait while comments are loading...