വന്ധ്യതയ്ക്ക് ചികിത്സ തേടിയ യുവതി മരിച്ചു

സംഭവത്തെത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയ്‌ക്കെതിരെ പരാതി നല്‍കി . ഒരു മള്‍ട്ടി നാഷണല്‍ ഓട്ടോ മൊബൈല്‍ കമ്പനിയില്‍ ഡെപ്യൂട്ടി മാനാജരാണ് യുവതിയുടെ ഭര്‍ത്താവ്. ഒന്നര വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.യുവതിയുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ മൂലമാണ് ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി. കോടമ്പാക്കത്തെ നാരയണ സ്വാമി ആശുപത്രിയിലെ ഫെര്‍ട്ടിലിറ്റി സെന്ററിലേയ്ക്ക് ഇവരെ ചികിത്സയ്ക്ക് അയച്ചു.
കഴിഞ്ഞ മൂന്ന് മാസമായി യുവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 27 ഞായറാഴ്ച യുവതിയെ ഐവിഎഫ് ടെസ്റ്റിന് വിധേയമാക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാവിലെ ഏഴ് മണിയ്ക്ക് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്ന് മണിയോടെ യുവതിയ്ക്ക് കുറച്ച് മരുന്നുകള്‍ ആവശ്യമുണ്ടെന്നും അവ വാങ്ങണെമന്നും നഴ്‌സ് യുവതിയുടെ പിതാവ് മുരുകേശനോട് പറഞ്ഞു. അനസ്‌തേഷ്യ നല്‍കിയതിന് ശേഷമാണ് യുവതിയുടെ അവസ്ഥ ഗുരുതരമായത്. വൈകുന്നേറും ഏഴ് മണി ആയതോടെ യുവതിയുടെ ആരോഗ്യ നില മോശമാണെന്നും മെച്ചപ്പെട്ട സൗകര്യമുള്ള മറ്റൊരു ആശുപത്രിയില്‍ ഉടന്‍ എത്തിയ്ക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് വടപളനിയിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് സ്ത്രീ മരിച്ചിട്ട് മൂന്ന് മണിയ്ക്കൂര്‍ കഴിഞ്ഞുവെന്ന് മനസിലായത്. തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയെ ചികിത്സിച്ച കോടമ്പാക്കത്തെ ആശുപത്രിയില്‍ എത്തിയെങ്കിലും ആശുപത്രി പൂട്ടിയിരിയ്ക്കുന്നതാണ് കാണാന്‍ സാധിച്ചത്. പെണ്‍കുട്ടിയ്ക്ക് മരുന്നിന്റെ അലര്‍ജിയോ മറ്റോ ഇല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.












Click it and Unblock the Notifications