Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിടത്തിന്റെ മുകളില്‍ നിന്നും മകളെ തള്ളിയിട്ടു; ക്രൂരത.... 9 വയസ്സുകാരിയുടേത് അതിദാരുണ മരണം

ബെംഗളൂരു: ഒമ്പത്‌ വയസ്സുകാരിയെ അമ്മ നാല് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളി താഴെയിട്ടു. ബെംഗളൂരു ജെപി നഗര്‍ സ്വദേശിയായ അയിഷിക സര്‍ക്കാരെന്ന ശ്രേയയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സ്വാതി സര്‍ക്കാരിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശികളായ അയിഷികയും മാതാവ് സ്വാതിയും ഒരു വര്‍ഷക്കാലമായി ബെംഗളൂരുവിലാണ് താമസം.

സ്‌കൂള്‍ അധ്യാപികയാണ് സ്വാതി. ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ കുട്ടിയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. താഴെ വീണയുടനെ അയിഷികയെ തോളിലേറ്റി വീണ്ടും മുകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. രക്തം വാര്‍ന്ന് പോകുന്നത്കണ്ട അയല്‍വാസികള്‍ കാര്യം അന്വേഷിച്ചെങ്കിലും തട്ടിക്കയറുകയാണ് ചെയ്തത്. മുകളിലെത്തിയ സ്വാതി വീണ്ടും അയിഷികയെ താഴേക്ക് വലിച്ചെറിയുകയായിരുന്നു.

ജീവന്‍ രക്ഷിക്കാനായില്ല

ജീവന്‍ രക്ഷിക്കാനായില്ല

സംഭവം നടന്ന ഉടനെ അയിഷികയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈദ്യുതി തൂണില്‍ കെട്ടിയിട്ടു

വൈദ്യുതി തൂണില്‍ കെട്ടിയിട്ടു

സംഭവം നടന്ന ശേഷം ഓടി രക്ഷപ്പൈന്‍ ശ്രമിച്ച സ്വാതിയെ നാട്ടുകാര്‍ ചേര്‍ന്ന് വൈദ്യുതി തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്ന് പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകളെ എന്ത് വേണമെങ്കിലും ചെയ്യാം

മകളെ എന്ത് വേണമെങ്കിലും ചെയ്യാം

തന്റെ മകളെ എന്ത് വേണമെങ്കിലും ചെയ്യാന്‍ എനിക്ക് അധികാരമുണ്ടെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്നുമാണ് സ്വാതിയുടെ വാദം.

പോലീസിനോടും കയര്‍ത്തു

പോലീസിനോടും കയര്‍ത്തു

അറസ്റ്റിനെ തുടര്‍ന്ന് സ്വാതി പോലീസിനോടും കയര്‍ത്ത് സംസാരിച്ചു. സ്‌കൂള്‍ ടീച്ചറായ സ്വാതി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു.

അമ്മയെ അറസ്റ്റ് ചെയ്തു

അമ്മയെ അറസ്റ്റ് ചെയ്തു

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് സ്വാതി സര്‍ക്കാരിനെ പോലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+