Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ സര്‍ക്കാര്‍ എഞ്ചിനീയര്‍ തീകൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവിനെ ചോദ്യം ചെയ്തു

ഒരു കസേരയില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ടുതന്നെ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു.

മുസാഫര്‍പുര്‍: സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന വനിതാ എഞ്ചിനീയര്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു. ബിഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. വീടിനടുത്തുള്ള ഓഫീസിലാണ് സരിത ദേവി(42) എന്ന സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു കസേരയില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ടുതന്നെ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം, സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചത് പോലീസിനെ കുഴക്കുന്നുണ്ട്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ആത്മഹത്യാ കുറിപ്പ്.

fire

ആത്മഹത്യാ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി മുസാഫര്‍പുര്‍ പോലീസ് സൂപ്രണ്ട് വിവേക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ സരിത ദേവിയുടെ ഭര്‍ത്താവിനെയും ഓഫീസ് മുറി വാടകയ്ക്ക് നല്‍കിയ ആളെയും പോലീസ് ചോദ്യം ചെയ്തു. ഇളയമകനുമൊത്ത് പുതിയ വീട്ടില്‍ തനിച്ചാണ് സരിതയുടെ താമസം.

മൂത്തമകന്‍ ഭര്‍ത്താവിനൊപ്പമാണ്. ഇരുവരും ഏറെനാളായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. സംഭവത്തിന് മുന്‍പ് ദേവി മകനെ തന്റെ അമ്മയുടെ വീട്ടിലേക്ക് അയച്ചിരുന്നു. ദേവിയുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് പോലീസ് തരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയതുകൊണ്ടുതന്നെ പോലീസിനുമേല്‍ ഉന്നതതലത്തിലുള്ള അന്വേഷണത്തിനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+