ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി; 4 റെയില്‍വേ ജീവനക്കാര്‍ അറസ്റ്റില്‍
ഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റഷനില്‍ കൂട്ടബലാത്സംഗം. റെയില്‍വേ ജീവനക്കാരാണ് 30 കാരിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത്.ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചായിരുന്നു പീഡനം.
സതീഷ് കുമാര്‍(35) വിനോദ് കുമാര്‍(38) മംഗള്‍ചന്ദ് മീണ(33) ജഗദീഷ് ചന്ദ്(37) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം റെയില്‍വേയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്. പ്രതികളില്‍ രണ്ടുപേരാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തത്. മറ്റു രണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. ഇരയായ യുവതി ഒരു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പ്പിരിഞ്ഞ് താമസിക്കുകയാണ്.

പ്രതികളില്‍ ഒരാളുമായി യുവതിക്ക് സൗഹൃദം ഉണ്ടായിരുന്നു. മറ്റൊരു സുഹൃത്ത് വഴി പരിചയപ്പെട്ട ഇയാള്‍ യുവതിക്ക് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ജൂലായ് 21-ാം തീയതി ഇയാള്‍ യുവതിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മകന്റെ ജന്മദിനാഘോഷത്തിലും പുതിയ വീട് വാങ്ങിയതിന്റെ പരിപാടിയലും പങ്കെടുക്കാനായിരുന്നു ക്ഷണം. തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 10.30-ഓടെ കീര്‍ത്തിനഗര്‍ മെട്രോ സ്റ്റേഷനില്‍ എത്തിയ യുവതിയെ ഇയാള്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇവിടെ എത്തിച്ച ശേഷം ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് റൂമിലേക്ക് ഇരുത്തിയ ശേഷം ഉടൻ തിരിച്ചെത്താമെന്ന് പറഞ്ഞ് ഇയാള്‍ പുറത്തേക്ക് പോയി.തുടര്‍ന്ന് സുഹൃത്തുകളുമായി തിരിച്ചെത്തിയ ഇയാള്‍ മുറിയില്‍ കയറി കതക് പൂട്ടുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേര് ഈ സമയം മുറിക്ക് പുറത്ത് കാവല്‍ നിന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതു.
ഞാന്‍ ആ സ്കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications