പ്രണയിച്ചു, പക്ഷേ വിവാഹം ചെയ്തില്ല, കാമുകിയോടുള്ള അരിശം തീര്‍ക്കാന്‍ കാമുകന്‍ ചെയ്തത് കൊടുംക്രൂരത

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ഗാസിയാബാദ്: പ്രണയിച്ച് വഞ്ചിച്ച 24കാരിയോട് കാമുകന്റെ കണ്ടാലറയ്ക്കുന്ന ക്രൂരത. പട്ടാപ്പകല്‍ യുവതിയെ നാട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി മുന്‍ കാമുകന്‍ അരിശം തീര്‍ത്തത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പെണ്‍കുട്ടി ചന്തയിലേക്ക് പോകും വഴി വലിയ കോടാലിയുമായി എത്തിയ സച്ചിന്‍ ശര്‍മ എന്ന യുവാവ് പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പെണ്‍കുട്ടി മരിച്ചതിന് ശേഷവും ഇയാള്‍ അവരുടെ ദേഹത്ത് വെട്ടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

1

അതേസമയം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ തുടര്‍ച്ചയായി പിന്തുടരുകയും ശല്യം ചെയ്യുന്നത് രൂക്ഷമാവുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം സച്ചിന്‍ ശര്‍മയ്‌ക്കെതിരെ ഈ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ സച്ചിന്‍ പ്രതികാരം ചെയ്യാനായി നടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിവാഹിതയായ യുവതി സച്ചിനെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇയാളുടേത് ഏകപക്ഷീയമായ പ്രണമായിരുന്നെന്ന് ഇവര്‍ പറഞ്ഞു. നിരവധി തവണ പെണ്‍കുട്ടി സച്ചിനുമായി വഴക്കിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.

2

അതേസമയം പോലീസില്‍ കീഴടങ്ങിയ സച്ചിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. യുവതിയുമായി ഒരുപാട് കാലത്തെ ബന്ധമുണ്ടെന്നാണ് യുവാവിന്റെ മൊഴി. സ്വന്തം വീട്ടിലെത്തുമ്പോള്‍ യുവതിയെ കാണാറുണ്ടായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. ഇയാള്‍ യുവതിയെ നിരന്തരം ഫോണില്‍ വിളിച്ച ശല്യം ചെയ്യാറുള്ളതായി മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് ഇയാളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ വിലക്കിയിട്ടും ശല്യം തുടര്‍ന്നാണ് പോലീസിന് പരാതി നല്‍കാന്‍ കാരണം.

English summary
accused used an axe to inflict multiple blows on the women

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്