കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജന്‍ധന്‍ അക്കൗണ്ട് കണ്ട് കണ്ണു തള്ളി; മോദിയ്ക്കുള്ള യുവതിയുടെ കത്ത് വൈറലാവുന്നു

ബാങ്ക് അധികൃതര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല

Google Oneindia Malayalam News

ഗാസിയാബാദ്: ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ 100 കോടി രൂപ നിക്ഷേപിച്ചതായി കാണിച്ച് പ്രധാനമന്ത്രിയ്ക്ക് യുവതിയുടെ കത്ത്. മീററ്റിലെ ഒരു ബാങ്കിലുള്ള അക്കൗണ്ടിലാണ് നൂറ് കണ്ടെത്തിയതെന്നും ബാങ്ക് അധികൃതര്‍ പരാതി സ്വീകരിക്കുന്നില്ലെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ശീതള്‍ യാദവ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുള്ളത്.

പരാതിയുമായി ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും ബാങ്ക് അധികൃതര്‍ പരാതി സ്വീകരിക്കാന്‍ തയ്യറാവുകയോ പ്രതിവിധികള്‍ നിര്‍ദേശിക്കാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയ്ക്ക് നേരിട്ട് കത്തയയ്ക്കുന്നതിനുള്ള തീരുമാനത്തിലെത്തുന്നത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാരദ റോഡ് ബ്രാഞ്ചില്‍ ശീതളിന്റെ പേരിലുള്ള ജന്‍ധന്‍ യോജന അക്കൗണ്ടില്‍ 100 കോടി രൂപ കണ്ടെത്തിയതായി കാണിച്ച് ഭര്‍ത്താവ് സിലേന്ദര്‍ സിംഗാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുള്ളത്.

എടിഎമ്മില്‍

എടിഎമ്മില്‍

ഡിസംബര്‍ 18ന് വീടിന് സമീപത്തെ ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയപ്പോള്‍ ബാങ്ക് അക്കൗണ്ടിലുള്ള തുക കണ്ട് ഞട്ടിയെന്നും പ്രധാനമന്ത്രിയ്ക്കുള്ള കത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ അക്കൗണ്ടില്‍ 99,99,99,394 രൂപയാണ് ഉള്ളതെന്നും കത്തില്‍ പറയുന്നു.

കത്തില്‍ പറയുന്നു

കത്തില്‍ പറയുന്നു

ബാങ്ക് അക്കൗണ്ടിലുള്ള തുക കണ്ട് ഞെട്ടിയതോടെ എടിഎമ്മിന് മുമ്പിലെ ക്യൂവില്‍ നില്‍ക്കുന്നയാളെ വിളിച്ച് തുക സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടതായും പ്രധാനമന്ത്രിയ്ക്കുള്ള കത്തില്‍ പറയുന്നു. മറ്റൊരു എടിഎം കൗണ്ടറിലെത്തി ബാലന്‍സ് തുക പരിശോധിച്ച ശേഷമാണ് യുവതി വീട്ടിലേയ്ക്ക് മടങ്ങിയത്.

ബാങ്ക് അധികൃതര്‍

ബാങ്ക് അധികൃതര്‍

ബാങ്ക് അക്കൗണ്ടില്‍ 100 കോടി രൂപ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പരാതി സമര്‍പ്പിയ്ക്കാന്‍ രണ്ട് ദിവസമായി ബാങ്കില്‍ കയറിയിറങ്ങിയെങ്കിലും പരാതി സ്വീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് യുവതിയുടെ പരാതി.

ബാങ്ക് അക്കൗണ്ടില്‍

ബാങ്ക് അക്കൗണ്ടില്‍

തന്റെ ഭാര്യയ്ക്ക് ഫാക്ടറി ജോലിയില്‍ നിന്ന് പ്രതിമാസം 5000 രൂപ മാത്രമാണ് ലഭിയ്ക്കുന്നതെന്ന് ട്രാന്‍സ്‌ഫോമര്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനായ സിലേന്ദര്‍ സിംഗ് പറയുന്നു. ഈ സാഹചര്യത്തില്‍ ഇത്രയധികം പണം ബാങ്ക് അക്കൗണ്ടില്‍ വന്നത് ഇരുവരെയും ഞെട്ടിച്ചുകളഞ്ഞുവെന്നും സിലേന്ദര്‍ വ്യക്തമാക്കുന്നു.

ഇമെയില്‍

ഇമെയില്‍

പരാതി നല്‍കാനെത്തിയപ്പോഴുള്ള ബാങ്ക് ജീവനക്കാരുടെ മനോഭാവം ദേഷ്യം പിടിപ്പിച്ചുവെന്നും തുടര്‍ന്നാണ് വിദ്യാഭ്യാസമുള്ള ഒരാളെ സമീപിച്ച് പ്രശ്‌നം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് ഇമെയില്‍ അയയ്ക്കാനുള്ള സൗകര്യമൊരുക്കിയതെന്നും സിലേന്ദര്‍ പറയുന്നു.

മാധ്യമങ്ങള്‍ക്ക് മുമ്പില്‍

മാധ്യമങ്ങള്‍ക്ക് മുമ്പില്‍

നോട്ട് നിരോധനത്തോടെ നിക്ഷേപം 50,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കെ അക്കൗണ്ടില്‍ 100 കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി കാണിച്ച് ഡിസംബര്‍ 26നാണ് പ്രധാനമന്ത്രിയ്ക്ക് ഇമെയില്‍ അയച്ചത്. എടിഎമ്മില്‍ നിന്നുള്ള സ്ലിപ്പുകളും ബാങ്ക് പാസ് ബുക്കുകളുമാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശഷിപ്പിച്ചത്. എന്നാല്‍ ബാങ്ക് ജീവനക്കാരുടം പ്രതികരണം ലഭ്യമല്ല.

English summary
Shocked to find nearly Rs. 100 crore in her Jan Dhan account in a Meerut branch of a state-run bank, a woman on Monday sought the PMO's intervention after the bank officials did not attend to her complaint and kept asking her to come some other time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X