ടെക്കി യുവതി പത്താം നിലയിൽ നിന്ന് ചാടി മരിച്ചു; മരണത്തിൽ ദുരൂഹത, പോലീസ് അന്വേഷണം ആരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: മറാത്തഹള്ളി സെൻസ ബിസിനസ് പാർക്ക് അപ്പാർട്ട്മെന്റിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗീതാഞ്ജലി(27) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തറയിൽ വീണു കിടന്ന നിലയിലാണ് മൃതദേഹം കണ്ടത്. യുവതി പത്താം നിലയിൽ നിന്നും ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഗോവ സ്വദേശിയാണ് ഗീതാഞ്ജലി. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. സാധാരണ രീതിയിൽ ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഗീതാഞ്ജലി ചായ കുടിക്കാൻ പുറത്തു പോയെന്ന് സഹപ്രവർത്തകർ പറയുന്നു. അതിനു ശേഷമുള്ള കാര്യങ്ങൾ സഹപ്രവർത്തകർക്കും അറിയില്ല.

Geethanjali

മുറിയിലും മറ്റും പോലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഗീതാഞ്ജലിയുടെ ലാപ്ടോപ്പ് കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

English summary
A 27-year-old woman plunged to her death from the tenth floor of an upscale apartment complex in Marathahalli on Wednesday.The body of Geethanjali, working in a leading IT company was found laying on the ground. She is suspected to have jumped from the 10th floor of the building.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്