ഇത് പെണ്‍പുലി; ലൈംഗികചൂഷണം ചെയ്തയാളെ പെണ്‍കുട്ടി പരസ്യമായി തല്ലുന്ന വീഡിയോ വൈറല്‍

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: മൂന്നു വര്‍ഷത്തോളമായി തന്നെ ലൈംഗിക ചൂഷണം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പെണ്‍കുട്ടി പരസ്യമായി പൊതിരെ തല്ലുന്ന വീഡിയോ വൈറലായി. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഗൈഘട്ടിലാണ് സംഭവം. സ്ഥലത്തിന്റെ പോക്കുവരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസിലെത്തിയ പെണ്‍കുട്ടിയെ ഉദ്യോഗസ്ഥന്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് ആരോപണം.

സ്ഥലവുമായി ബന്ധപ്പെട്ട കടലാസുകള്‍ ശരിയാക്കാനാണ് മൂന്നുവര്‍ഷം മുന്‍പ് പെണ്‍കുട്ടി സര്‍ക്കിള്‍ ഓഫീസറായ നിഷികാന്തിനെ സന്ദര്‍ശിക്കുന്നത്. രേഖകള്‍ ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത ഇയാള്‍ പെണ്‍കുട്ടിക്ക് തന്റെ ഓഫീസില്‍ സര്‍ക്കാര്‍ ജോലി വാങ്ങിനല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഇക്കാര്യം പറഞ്ഞ് മൂന്നുവര്‍ഷം പെണ്‍കുട്ടിയെ നടത്തിക്കുകയും ചെയ്തു.

girl-video

ക്ഷമകെട്ട പെണ്‍കുട്ടി കഴിഞ്ഞദിവസം ഓഫീസിലേക്ക് കയറിച്ചെന്ന് ഓഫീസറെ വലിച്ചിറക്കി പൊതിരെ തല്ലുകയായിരുന്നു. ഷാള്‍കൊണ്ട് കഴുത്തില്‍ പിടിച്ച് ഉദ്യോഗസ്ഥനെ തലങ്ങുംവിലങ്ങും തല്ലി. പലരും പിടിച്ചുവെക്കാനായി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ കോപം ശമിപ്പിക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം, പെണ്‍കുട്ടിയുടെ ആരോപണം തെറ്റാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരുടെ ഭൂമി മറ്റൊരാളുടെ പേരിലാണെന്നും അത് മാറ്റാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തന്നെ മര്‍ദ്ദിച്ചതിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവം പരിശോധിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


English summary
Sexual harassment slur on circle officer in Bihar; woman thrashes him in public, video goes viral
Please Wait while comments are loading...