പതിനൊന്നാമത്തെ പ്രസവത്തിന് ശേഷം വന്ധ്യംകരണം; ഭാര്യയെ വീട്ടില്‍ നിന്ന് പുറത്താക്കി ഭര്‍ത്താവ്

ഭുവനേശ്വര്‍: പതിനൊന്നാമത്തെ പ്രസവത്തിന് പിന്നാലെ വന്ധ്യംകരണം ചെയ്തതിന്റെ പേരില്‍ ആദിവാസി യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കി. ഒഡിഷയിലെ ദിമിരിയ ഗ്രാമത്തിലാണ് സംഭവം. 38കാരിയായ ജാനകി എന്ന യുവതിയെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. ഇതേ തുടര്‍ന്ന് യുവതി വീടിന് സമീപത്തെ മരച്ചുവട്ടിലാണ് കഴിയേണ്ടി വന്നത്. ഒഡിഷയിലെ ഭുയല്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട ജാനകി 17 വര്‍ഷം മുമ്പാണ് റാബി ദഹൂരി എന്നയാളെ വിവാഹം ചെയ്തത്.

11 കുഞ്ഞുങ്ങള്‍
വിവാഹത്തിന് ശേഷം ജാനികി 11 കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. ഇവരില്‍ ഒരു കുഞ്ഞ് മരണപ്പെട്ടു. തുടരെ തുടരെയുള്ള ഗര്‍ഭധാരണവും പ്രവസവും അമ്മയും കുഞ്ഞിനും വലിയ അപകടം സൃഷ്ടിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ റാബിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ചെവികൊള്ളാന്‍ റാബി തയ്യാറായിരുന്നില്ല .

വന്ധ്യംകരണം ചെയ്യാന്‍
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു മാസം മുമ്പാണ് റാബി 11ാം കുഞ്ഞിന് ജന്മം നല്‍കുന്നത്. അതിന് ശേഷം ഗ്രാമത്തില്‍ എത്തിയ ഒരു ആശ വര്‍ക്കര്‍ ജാനകിയോട് വന്ധ്യംകരണം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു. നേരത്തെ ഭര്‍ത്താവായിരുന്നു ഇതിനെ എതിര്‍ത്തിരുന്നത്. എന്നാല്‍ ഇത്തവണ ജാനകി ധൈര്യത്തോടെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. ടെല്‍ക്കോയിലെ ഒരു ക്യാമ്പില്‍ വച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് ശസ്ത്രക്രിയ ചെയ്തത്.

വീട്ടില്‍ നിന്ന് പുറത്താക്കി
എന്നാല്‍ ഇക്കാര്യം അറിഞ്ഞ ജാനകിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ജാനകി പറഞ്ഞു. തുടര്‍ച്ചയായുള്ള പ്രസവത്തെ തുടര്‍ന്ന് തന്റെ ആരോഗ്യം ക്ഷയിച്ചെന്നും ജാനകി പറഞ്ഞു. ഇതിനിടെയിലാണ് വീട്ടുജോലിയും കൂലി വേലയും ചെയ്യുന്നത്.

ദൈവത്തെ ആരാധിക്കാനുള്ള പവിത്രത
വന്ധ്യംകരണം നടത്തിയാല്‍ ദൈവത്തെ ആരാധിക്കാനുള്ള ജാനകിയുടെ പവിത്രത നഷ്ടപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇത്രയും കാലം റാബി ശസ്ത്രക്രിയയെ എതിര്‍ത്തത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പല തവണ ഇതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ റാബി തയ്യാറായിരുന്നില്ല.

കൈക്കുഞ്ഞുമായി മരച്ചുവട്ടില്‍
വീട്ടില്‍ നിന്ന് പുറത്താക്കിയ റാബി രണ്ട് ദിവസം കൈക്കുഞ്ഞുമായി മരച്ചുവട്ടിലാണ് താമസിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ജാനകിയെയും കുഞ്ഞിനെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മൂത്ത മകള്‍ക്ക് 17 വയസ് പ്രായമുണ്ട്. റാബിയുമായി സംസാരിച്ച് ജാനകിയെ വീട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications