Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യഭാഗങ്ങളിൽ ദണ്ഡ് കയറ്റി,വാരിയെല്ല് തകർത്തു;യുപിയിൽ ക്ഷേത്രത്തിൽ വെച്ച് ക്രൂരപീഡനം,50 കാരി കൊല്ലപ്പെട്ടു

ലഖ്നൗ; യുപിയിൽ വീണ്ടും ഞെട്ടിച്ച് ക്രൂരപീഡനം. ദില്ലിയിലെ നിർഭയ കേസിന് സമാനമായ രീതിയിലാണ് 50 വയസുകാരിയായ സ്ത്രീയെ ക്ഷേത്രത്തിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഇവർ പിന്നീട് മരിച്ചു. യുപിയിൽ ബദൗൺ ജില്ലയിലെ ഉഗൈട്ടി സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഞായാറാഴ്ച ക്ഷേത്രത്തിലേക്ക് പോയ സ്ത്രീയാണ് പീഡിപ്പിക്കപ്പെട്ടത്.

രാത്രിയോടെ ഉപേക്ഷിച്ച് മടങ്ങി

രാത്രിയോടെ ഉപേക്ഷിച്ച് മടങ്ങി

ക്ഷേത്രത്തിലേക്ക് പോയ സ്ത്രീ മടങ്ങിയെത്തിയിരുന്നില്ല. ഞായറാഴ്ച രാത്രി 12 ഓടെ കാറിലെത്തിയ രണ്ട് പേർ സ്ത്രീയെ റോഡിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.രക്തസ്രാവം സംഭവിച്ച സ്ത്രീ പിന്നീട് മരിക്കുകയായിരുന്നു. ഇതേ യുവാക്കൾ തന്നെ സ്ത്രീയേയും കൂട്ടി സമീപത്തുള്ള ചന്ദൗസി എന്നിടത്ത് ചികിത്സ തേടി എത്തിയതായും നാട്ടുകാർ പറയുന്നു.

ക്രൂര പീഡനം

ക്രൂര പീഡനം

ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ വൈകാതെ മരിച്ചു.പോസ്റ്റുമാർട്ടത്തിൽ ഇവർ ക്രൂര പീഡനത്തിനാണ് ഇരയായതെന്ന് കണ്ടെത്തിയിട്ടുണ്ട്.സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരിക്കുകൾഉണ്ട്.. സ്ത്രീയുടെ വാരിയെല്ലുകളും കാലുകളും തകർന്ന നിലയിലാണ്.കരളിൽ ഏതോ മാരക വസ്തു ഉപയോഗിച്ച് മർദ്ദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

 രക്തസ്രാവം

രക്തസ്രാവം

കടുത്ത രക്തസ്രാവവും ഉണ്ടായതായി പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു.വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയ്ക്കെതിരേയും മറ്റ് രണ്ട് പേർക്കെതിരേയും പോലീസ് എഫ്ഐഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം പോലീസിനെതിരെ ഗുരുതര ആരോപണമാണ് സ്ത്രീയുടെ കുടുംബം ഉന്നയിക്കുന്നത്.

പോലീസിനെതിരെ

പോലീസിനെതിരെ

പരാതി നൽകിയിട്ടും സംഭവ സ്ഥവത്ത് എത്താൻ പോലീസ് ഓഫീസറായ രവീന്ദ്ര പ്രതാപ് സിംഗ് തയ്യാറായില്ലെന്ന് കുടുംബം കുറ്റപ്പെടുന്നത്. സംഭവം നടന്ന് 18 മണിക്കൂറിന് ശേഷം മാത്രമാണ് സ്ത്രീയുടെ പോസ്റ്റുമാർട്ടം നടത്തിയതെന്നും കുടുംബം ആരോപിച്ചു.

പ്രതികൾ ഒളിവിൽ

പ്രതികൾ ഒളിവിൽ

അതേസമയം കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക ടീമും രൂപീകരിച്ചിട്ടുണ്ട്.പ്രതികൾ ഒളിവിലാണെന്നും ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Recommended Video

cmsvideo
    Nurse from Portugal lose her life after vaccination

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+