മുത്തലാഖിന് പിന്നാലെ മഹറവും! മോദിക്കെതിരെ മുസ്ലീം സംഘടനകൾ; ശരീഅത്തിന് എതിരെന്ന്...

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: മുസ്ലീം സ്ത്രീകൾക്ക് ആൺതുണയില്ലാതെ ഹജ്ജിന് പോകാൻ അനുമതി നൽകിയതിനെതിരെ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. മഹറം ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകുന്നത് ശരീഅത്ത് നിയമത്തിലുള്ള കൈകടത്തലാണെന്നാണ് വിവിധ മുസ്ലീം സംഘടനകളുടെ നിലപാട്.

25 കോടിയുടെ ലഹരിമരുന്നുമായി ഫിലിപ്പീൻ യുവതി കൊച്ചിയിൽ പിടിയിലായി! സാവോപോളോയിൽ നിന്ന് കേരളത്തിലേക്ക്

പിണറായി പോലീസിന് ആർഎസ്എസിനെ പേടി? മോഹൻഭാഗവത് ഇനിയും വരും, പതാക ഉയർത്തും!

മുസ്ലീം സ്ത്രീകൾക്ക് പുരുഷ രക്ഷകർത്താവിനൊപ്പം മാത്രമേ ഹജ്ജ് കർമ്മം നിർവഹിക്കാനാകുവെന്നാണ് മഹറം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ മഹറം മുസ്ലീം സ്ത്രീകളോടുള്ള അനീതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തവണ നിരവധി സ്ത്രീകൾ മഹറം ഇല്ലാതെ ഹജ്ജിന് പോകുമെന്നും അദ്ദേഹം മൻ കി ബാത്ത് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധം...

പ്രതിഷേധം...

മഹറം ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാൻ അനുമതി നൽകുന്നതിനെതിരെ വിവിധ മുസ്ലീം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ നടപടി ശരീഅത്തിന് എതിരാണെന്നാണ് ഇവരുടെ വാദം. മുസ്ലീം വ്യക്തിനിയമ ബോർഡ്, ജാമിയ നിസാമിയ തുടങ്ങിയ മുസ്ലീം സംഘടനകളാണ് സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ശരീഅത്തിന് എതിര്...

ശരീഅത്തിന് എതിര്...

ശരീഅത്ത് നിയമപ്രകാരം മഹറം ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജ് നിർവഹിക്കാനാകില്ലെന്നാണ് ജാമിയ നിസാമിയ നേതാവ് ഒബ്ദുള്ള പറഞ്ഞത്. ആൺതുണയില്ലാതെ മുസ്ലീം സ്ത്രീകൾ ഹജ്ജിന് പോയാൽ അവരുടെ സംരക്ഷണം കേന്ദ്രസർക്കാർ ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

 സർക്കാർ...

സർക്കാർ...

''മുസ്ലീം സ്ത്രീകളോടുള്ള അനീതി അവസാനിപ്പിക്കാനെന്ന് പറഞ്ഞാണ് കേന്ദ്രസർക്കാർ ഇത്തരം തീരുമാനങ്ങളെടുക്കുന്നത്. എന്നാൽ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി സർക്കാർ ഒന്നും ചെയ്യുന്നില്ല''- ജാമിയ നിസാമിയ നേതാവും കോളേജ് പ്രൊഫസറുമായ അൻവർ അഹമ്മദ് പറഞ്ഞു.

ആൺതുണ നല്ലതിന്...

ആൺതുണ നല്ലതിന്...

സ്ത്രീകൾ മഹറം ഇല്ലാതെ ഹജ്ജിന് പോകുന്നത് സുരക്ഷിതമല്ലെന്നും, ഹജ്ജ് നിർവഹിക്കാൻ പോകുമ്പോൾ ആൺതുണയുള്ളത് നല്ലതാണെന്നുമായിരുന്നു ഖാലിദ് സെയ്ഫുള്ളാ റഹ്മാനിയുടെ പ്രതികരണം. ആൾ ഇന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ സെക്രട്ടറിയാണ് ഖാലിദ് സെയ്ഫുള്ള റഹ്മാനി.

മൻ കി ബാത്തിൽ...

മൻ കി ബാത്തിൽ...

കഴിഞ്ഞദിവസത്തെ മൻ കി ബാത്ത് പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മഹറം ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാമെന്ന് വ്യക്തമാക്കിയത്. മഹറം ഇല്ലാതെ ഹജ്ജിന് പോകാമെന്ന നിയമത്തിൽ കേന്ദ്രസർക്കാർ മാറ്റംവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും

മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും

നൂറുക്കണക്കിന് സ്ത്രീകളാണ് ഒറ്റയ്ക്ക് ഹജ്ജിന് പോകാനായി അപേക്ഷ നൽകിയത്. അതിനാൽ സർക്കാർ ഈ നയത്തിൽ മാറ്റംവരുത്തിയെന്നും, ഇത്തവണ നിരവധി സ്ത്രീകൾ ആൺതുണയില്ലാതെ ഹജ്ജിന് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതൊരു വലിയ സംഭവമൊന്നുമല്ല, പക്ഷേ ഇത്തരം നടപടികൾ നമ്മുടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.

നിരോധനങ്ങളില്ല...

നിരോധനങ്ങളില്ല...

ഇത്തരം നിരോധനങ്ങൾ എന്തുകൊണ്ടാണ് ഇതുവരെ ചർച്ച ചെയ്യപ്പെടാതിരുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. ഇസ്ലാമിക രാഷ്ട്രങ്ങളിലൊന്നും ഇത്തരം നിരോധനങ്ങളില്ല. ഇത്തവണ 1300 മുസ്ലീം സ്ത്രീകളാണ് മഹറം ഇല്ലാതെ ഹജ്ജിന് പോകാൻ അപേക്ഷിച്ചിരിക്കുന്നത്. ഇവർക്കെല്ലാം ഹജ്ജിന് അവസരമൊരുക്കണമെന്ന് ന്യൂനപക്ഷ മന്ത്രാലയത്തോട് നിർദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
women can perform hajj without maharam;muslim organizations against pm modi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്