പൂവാന്മാര്‍ക്കെതിരെ പരാതി നല്‍കി; പോലീസ് ചോദ്യം ചെയ്തത് പെണ്‍കുട്ടിയെ

  • Posted By:
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: പൂവാലന്മാരുടെ ശല്യത്തെക്കുറിച്ച് പരാതി നല്‍കിയ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്ത് പീഡിപ്പിച്ചതായി ആരോപണം. ഒഡിഷയിലെ ഭുവനേശ്വറില്‍ കഴിഞ്ഞദിവസമാണ് സംഭവം. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

തന്നെയും തന്റെ സുഹൃത്തുക്കളെയും ഒരുസംഘം പൂവാലന്മാര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തകാര്യം ബികോം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് പോലീസിനെ അറിയിച്ചത്. എന്നാല്‍, പോലീസ് സംഭവസ്ഥലത്തെത്തിയതുതന്നെ ഏറെ വൈകിയാണ്. വണ്ടിയില്‍ പെട്രോളില്ലെന്നായിരുന്നു പോലീസിന്റെ ന്യായീകരണം.

rape-girl

സ്ഥലത്തെത്തിയ പോലീസ് സംഘമാകട്ടെ പെണ്‍കുട്ടിയെയും സംഘത്തെയും വിരട്ടുകയും ചെയ്തു. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാനും തയ്യാറായില്ല. പൂവാലന്മാര്‍ അശ്ലീല ആഗ്യം കാണിക്കുകയും ലൈംഗികച്ചുവയോടെ കമന്റുകള്‍ പ്രയോഗിക്കുകയും ചെയ്തതായി പെണ്‍കുട്ടി പറയുന്നു.

സംഭവം നടക്കുമ്പോള്‍ മുപ്പതിലധികം ആളുകള്‍ പ്രദേശത്തുണ്ടായിരുന്നെങ്കിലും ആരും അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയില്ല. പോലീസിന്റെയും നാട്ടുകാരുടെയും ഇത്തരം മനോഭാവമാണ് സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു. സംഭവം വൈറലായതോടെ ഉന്നതതല അന്വേഷണമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.


English summary
Women harassed in Odisha, but police ‘question’ victims
Please Wait while comments are loading...