കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ അസാധാരണ സംഭവങ്ങൾ, സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം, നിരോധനാജ്ഞ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് സുപ്രീം കോടതിക്ക് മുന്നില്‍ അസാധാരണ സാഹചര്യങ്ങള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി ആഭ്യന്തര അന്വേഷണ സമിതി തള്ളിയതിനെതിരെ സുപ്രീം കോടതി പരിസരത്ത് വന്‍ പ്രതിഷേധം. വനിതാ കൂട്ടായ്മകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് പ്രതിഷേധമുയര്‍ത്തി രംഗത്ത് വന്നത്. പ്രതിഷേധിച്ച 30 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ലൈവ് സംപ്രേഷണത്തിൽ അർണബിന്റെ ചാനലിന് കിട്ടിയത് എട്ടിന്റെ പണി! ബിജെപിക്ക് പച്ചത്തെറി, വീഡിയോലൈവ് സംപ്രേഷണത്തിൽ അർണബിന്റെ ചാനലിന് കിട്ടിയത് എട്ടിന്റെ പണി! ബിജെപിക്ക് പച്ചത്തെറി, വീഡിയോ

ചീഫ് ജസ്റ്റിസിന് നേരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ നീതിയുക്തമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സുപ്രീം കോടതി പരിസരത്ത് ദില്ലി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ.

sc

സുപ്രീം കോടതി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വനിതാ സംഘടനാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രതിഷേധത്തിനുളള ആഹ്വാനം ഉയര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 10.30ന് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങാനായിരുന്നു ആഹ്വാനം. പ്രതിഷേധത്തിന് പിന്തുണയുമായി ഒരു വിഭാഗം അഭിഭാഷകരും എത്തിയിരുന്നു. സിപിഐ നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിയുമായ ആനി രാജ അടക്കമുളളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ പീഡന പരാതിയുമായി രംഗത്ത് വന്നത്. യുവതിയുടെ പീഡന പരാതി അന്വേഷിച്ച സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഇതിനെതിരെയാണ് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നത്.

ദിലീപിനെതിരെ കെട്ടിച്ചമച്ച കഥ, നടിയുടെ കേസിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രീനിവാസൻ!ദിലീപിനെതിരെ കെട്ടിച്ചമച്ച കഥ, നടിയുടെ കേസിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രീനിവാസൻ!

English summary
Women protests infront of SC after panel gives clean chit to Chief Justice, 30 detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X