Get Updates
Get notified of breaking news, exclusive insights, and must-see stories!

'വനിതാ സംവരണ ബിൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ'; 17-ാം ലോക്‌സഭ നടത്തിയ പരിഷ്‌കാരങ്ങൾ ഉയർത്തിക്കാട്ടി മോദി

ന്യൂഡൽഹി: പതിനേഴാം ലോക്‌സഭ നടപ്പിലാക്കിയ സുപ്രധാന പരിഷ്‌കാരങ്ങൾ എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സർക്കാരിന്റെ "പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക" എന്ന നയത്തെ അടിവരയിട്ടുകൊണ്ട്, ഈ ലോക്‌സഭ നിരവധി തലമുറകൾ കാത്തിരുന്ന തീരുമാനങ്ങൾ എടുത്തുവെന്നായിരുന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

ജമ്മു കശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെയും മുത്തലാഖ് നിരോധനവും വനിതാ സംവരണ ബില്ലും ഉൾപ്പെടെ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. 17-ാം ലോക്‌സഭയുടെ ഉൽപ്പാദനക്ഷമത 97 ശതമാനമാണെന്നും ഈ കാലത്ത് 30 ബില്ലുകൾ പാസാക്കിയെന്നും ഈ ലോക്‌സഭയുടെ അവസാന സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

modiparliament

ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്ന് സർക്കാർ എത്ര വേഗത്തിൽ പുറത്തുകടക്കുന്നുവോ അത്രയും വേഗത്തിൽ ജനാധിപത്യം ശക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി സർക്കാർ ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് സാമൂഹിക നീതി കൊണ്ടുവന്നുവെന്നും കർശനമായ നിയമങ്ങളിലൂടെ തീവ്രവാദത്തെ നേരിടുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

"ഈ അഞ്ച് വർഷം രാജ്യത്ത് പരിഷ്‌കരണം, പ്രകടനം, പരിവർത്തനം എന്നിവയെക്കുറിച്ചായിരുന്നു. പരിഷ്‌കരണവും പ്രകടനവും സംഭവിക്കുന്നത് വളരെ അപൂർവമാണ്, പരിവർത്തനം നമ്മുടെ കൺമുന്നിൽ തന്നെ നമുക്ക് കാണാൻ കഴിയും. 17-ാം ലോക സഭയിലൂടെ രാജ്യം ഇത് അനുഭവിക്കുകയാണ്. 18-ാം ലോക്‌സഭയെ രാജ്യം അനുഗ്രഹിക്കുന്നത് തുടരുമെന്ന് സഭയും ഞാനും ഉറച്ചു വിശ്വസിക്കുന്നു." മോദി പറഞ്ഞു.

"ഈ ലോക്‌സഭയുടെ കാലത്ത്, നിരവധി തലമുറകൾ കാത്തിരുന്ന ഒട്ടേറെ തീരുമാനങ്ങൾ എടുത്തു. ഈ ലോക്‌സഭയുടെ കാലത്ത് ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടു... ഭരണഘടന തയ്യാറാക്കിയവർ ഇതിൽ ഞങ്ങളെ അനുഗ്രഹിക്കുമെന്നാണ് എനിക്ക് തോന്നുന്നത്." പ്രധാനമന്ത്രി വ്യക്തമാക്കി.

"ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് സാമൂഹ്യനീതി ഇല്ലായിരുന്നു. അവിടുത്തെ ജനങ്ങൾക്ക് സാമൂഹ്യനീതി കൊണ്ടുവന്നതിൽ ഞങ്ങൾ സംതൃപ്‌തരാണ്. തീവ്രവാദം ഒരു മുള്ള് പോലെയായി, രാജ്യത്തിന്റെ നെഞ്ചിലേക്ക് വെടിയുണ്ടകൾ തൊടുത്തുവിടുകയാണ്. ഭീകരതയ്‌ക്കെതിരെ ഞങ്ങൾ കർശനമായ നിയമങ്ങൾ രൂപീകരിച്ചു." അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. "തിരഞ്ഞെടുപ്പുകൾ വളരെ ദൂരെയല്ല, ചിലർ പരിഭ്രാന്തരായേക്കാം. എന്നാൽ ഇത് ജനാധിപത്യത്തിന്റെ അനിവാര്യമായ ഒരു വശമാണ്. നമ്മുടെ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ അഭിമാനം വർധിപ്പിക്കുമെന്നും ലോകത്തെ അത്ഭുതപ്പെടുത്തുന്ന ജനാധിപത്യ പാരമ്പര്യം പിന്തുടരുമെന്നും ഞാൻ വിശ്വസിക്കുന്നു." നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+