വനിതാ ബില്ലില്‍ ഒബിസി സംവരണം ഇല്ല; നടപ്പാകുക 2029ല്‍... നിര്‍ണായക വിവരം പുറത്ത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന വനിതാ സംവരണ ബില്ലിന്റെ വിവരങ്ങള്‍ പുറത്ത്. ഇപ്പോള്‍ ബില്ല് അവതരിപ്പിക്കുമെങ്കിലും നടപ്പാക്കാന്‍ 2029 ആകുമെന്നാണ് വിവരം. അതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട രണ്ട് കാര്യങ്ങളുള്ളതിനാലാണ് വനിതള്‍ക്ക് സംവരണം ലഭിക്കാന്‍ 2029 വരെ കാത്തിരിക്കേണ്ടി വരിക. എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വനിതകള്‍ക്ക് രാജ്യസഭയിലും സംസ്ഥാന നിയമസഭാ കൗണ്‍സിലുകളിലും സംവരണം നല്‍കുന്നത് സംബന്ധിച്ച് പുതിയ ബില്ലില്‍ പറയുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോക്സഭ, നിയമസഭകള്‍ എന്നിവയിലാകും സംവരണം ലഭിക്കുക. 33 ശതമാനമാകും സംവരണം. നിലവില്‍ ലോക്സഭയില്‍ 15 ശതമാനം പോലും വനിതാ പ്രാതിനിധ്യമില്ല.

27 വര്‍ഷമായി രാജ്യം ചര്‍ച്ച ചെയ്യുന്നതാണ് വനിതാ സംവരണം. പല കാരണങ്ങളാല്‍ ബില്ല് പാസാക്കാന്‍ സാധിച്ചില്ല. 33 ശതമാനം വനിതാ സംവരണത്തിനുള്ളില്‍ പിന്നാക്കക്കാരായ വനിതകള്‍ക്ക് ഉപസംവരണം വേണമെന്ന ആവശ്യവും ശക്തമാണ്. പുതിയ ബില്ലില്‍ പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ഉപസംവരണമുണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ടത്രെ. എന്നാല്‍ ഒബിസി വിഭാഗങ്ങളുടെ കാര്യം പറയുന്നില്ല.
രാജ്യത്ത് മണ്ഡല പുനര്‍ നിര്‍ണയം നടക്കാനുണ്ട്. സെന്‍സസും നടക്കേണ്ടതുണ്ട്. 2027ലാകും ഇത് നടക്കുക. ഇതിന് ശേഷമാകും വനിതാ സംവരണം നടപ്പില്‍ വരിക. അതായത് 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ലഭിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംവരണ ആനുകൂല്യമുണ്ടാകില്ലെന്ന് ചുരുക്കം.
റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
രാജ്യത്ത് 2027ല്‍ നടക്കാനിരിക്കുന്ന സെന്‍സസ് കഴിഞ്ഞ ശേഷമാകും മണ്ഡല പുനര്‍ നിര്‍ണയം. പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒബിസി വിഭാഗത്തിന്റേത് പറയുന്നില്ല. രാജ്യസഭയിലും സംസ്ഥാന കൗണ്‍സിലുകളിലും സംവരണം ഉണ്ടാകില്ല. മൂന്നിലൊന്ന് സീറ്റുകളാണ് വനിതകള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക. സംവരണത്തില്‍ മൂന്നിലൊരു ഭാഗം പട്ടിക വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കും.
15 വര്‍ഷത്തേക്ക് സംവരണം തുടരാനാണ് ബില്ലില്‍ പറയുന്നതത്രെ. മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്ത് 2010ല്‍ കൊണ്ടുവന്ന ബില്ലിന് സമാനമാണ് പുതിയ ബില്ലിലെയും വ്യവസ്ഥകള്‍. ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് സംവരണം നല്‍കണമെന്ന വ്യവസ്ഥ പുതിയ ബില്ലില്‍ ഇല്ല എന്നത് വ്യത്യാസമാണ്. റൊട്ടേഷന്‍ രീതിയില്‍ സംവരണ മണ്ഡലങ്ങള്‍ മാറിവരുമെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications