'വനിത സംവരണ ബിൽ ഗുണം ചെയ്യുക സവർണ സ്ത്രീകൾക്ക് മാത്രം';എതിർത്ത് ഉവൈസി
ഡൽഹി: വനിത സംവരണ ബില്ലിനെ എതിർത്ത് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ ഐ എം ഐ എം) അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഉവൈസി. സവർണ സ്ത്രീകൾക്കു മാത്രമേ ബില്ലിനെ കൊണ്ട് പ്രയോജനം ഉള്ളൂവെന്നും പാർലമെന്റിൽ വളരെ കുറവു പ്രാതിനിധ്യം മാത്രമുള്ള ഒ ബി സി, മുസ്‍ലിം വിഭാഗത്തിൽപ്പെട്ട സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് ഒരു ക്വാട്ടയും നൽകാത്തതെന്നും ഉവൈസി ചോദിച്ചു.
'നിയമത്തെ ഞാൻ എതിർക്കുന്നു. കൂടുതൽ സ്ത്രീകൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നതാണ് ബില്ലിന് കേന്ദ്രസർക്കാർ നൽകുന്ന ന്യായീകരണം. അതാണ് ന്യായീകരണമെങ്കിൽ, ലോക്സഭയിൽ പ്രാതിനിധ്യം കുറവായ ഒബിസി വിഭാഗത്തിൽ നിന്നുള്ള സ്ത്രീകൾക്കും മുസ്ലീം സ്ത്രീകൾക്കും എന്തുകൊണ്ടാണ് യാതൊരു ക്വാട്ടയും നൽകാത്തത്', ഉവൈസി ചോദിച്ചു.

'മുസ്ലീം സ്ത്രീകൾ ജനസംഖ്യയുടെ ഏഴ് ശതമാനമാണ്. എന്നാൽ ഈ ലോക്സഭയിൽ അവരുടെ പ്രാതിനിധ്യം എന്ന് പറയുന്നത് വെറും 0.7 ശതമാനം മാത്രമാണ്. സവർണ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനാണ് നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്നത്. ഒ ബി സി സ്ത്രീകൾക്കും മുസ്ലീം സ്ത്രീകൾക്കും പ്രാതിനിധ്യം അവർ ആഗ്രഹിക്കുന്നില്ല. ലോകസഭയിലേക്ക് 690 വനിതാ എംപിമാർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്, അവരിൽ 25 പേർ മാത്രമാണ് മുസ്ലീം സമുദായത്തിൽ നിന്ന് വന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്ന് കേൾക്കുന്നു? 1950-ലെ രാഷ്ട്രപതിയുടെ ഉത്തരവ് എന്താണ്? ഈ സംവരണത്തിനുള്ളിൽ ക്വോട്ട നിഷേധിച്ചുകൊണ്ട് നിങ്ങൾ മുസ്ലീം സ്ത്രീകളെ കബളിപ്പിക്കുകയാണ്. ഈ ബിൽ ഒ ബി സി വിഭാഗത്തിന്റെ ന്യായമായ വിഹിതം നിഷേധിക്കും. മുസ്ലീം പ്രാതിനിധ്യത്തിന്റെ വാതിൽ അടയ്ക്കും.', ഉവൈസി കുറ്റപ്പെടുത്തി.
ഉവൈസി ഉൾപ്പെടെ രണ്ട് എ ഐ എം ഐ എം എംപിമാരാണ് ബില്ലിനെ ലോക്സഭയിൽ എതിർത്തത്. 54 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു.ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ. നാളെ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും. അതേസമയം2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബിൽ നടപ്പാക്കുകയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷമാകും സെൻസസും, മണ്ഡല പുനർനിർണ്ണയ നടപടികളും ഉണ്ടാവുക. പിന്നാക്ക വിഭാഗങ്ങളുടെ കൂടി സർക്കാരാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications