കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ നീക്കം ശക്തമാക്കി.... കാവിക്ക് ഭീഷണിയായി ഒന്നും പാടില്ല

  • By Desk
Google Oneindia Malayalam News

മുസ്ലിം മതമൗലികവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം ശക്കമാക്കി. ഇതിന്‍റ ആദ്യപടിയായാണ് ജാർഖണ്ഡ് സർക്കാർ ആഗോള
തീവ്രവാദസംഘടനയായ ഐഎസ് ബന്ധം ആരോപിച്ച് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഭരണകക്ഷിയായ സംസ്ഥാനങ്ങളിലും
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേന്ദ്ര നേതൃത്വം
ശക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെ നിയമനടപടികളുമായി നീങ്ങാനുള്ള
തീരുമാനത്തിലാണ് പോപ്പുലർ ഫ്രണ്ട്.

കേരളത്തിൽ ജന്മം കൊണ്ട് ചുരുങ്ങിയ കാലയളവിൽ രാജ്യമൊന്നാകെ വ്യാപിച്ച പോപ്പുലർ ഫ്രണ്ടിന്റെ വളർച്ചയിൽ ആർ.എസ്.എസ് നേതൃത്വം കടുത്ത ആശങ്കയിലാണ്.
ന്യൂനപക്ഷങ്ങൾ അതിക്രമങ്ങൾക്കും വർഗീയ കലാപങ്ങൾക്കും ഇരയായ സ്ഥലങ്ങളിലാണ് പോപ്പുലർ ഫ്രണ്ട് കൂടുതൽ വളർച്ച നേടിയതെന്നതാണ് ഹൈന്ദവ മതമൗലിക വാദസംഘടനകളെ ചൊടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ മറവിൽ രൂപപ്പെടുത്തുന്ന പ്രതിരോധ സംഘം വളരുന്നത് തങ്ങളുടെ അപ്രമാധിത്യത്തിന് കോട്ടമുണ്ടാക്കുമെന്നും അതിക്രമങ്ങൾക്ക്
അതേനാണയത്തിൽ തിരിച്ചടിയുണ്ടാവാമെന്നതുമാണ് ഇത്തരം സംഘടനകളുടെ ആശങ്ക.

കര്‍ണാടകയില്‍ നിരോധനമില്ല

കര്‍ണാടകയില്‍ നിരോധനമില്ല

പോപ്പുലർ ഫ്രണ്ടിനെ ഐഎസ് ബന്ധം തെളിവാക്കി നിരോധിക്കണമെന്നാണ് ആർ.എസ്.എസിന്‍റ ആവശ്യം ജാർഖണ്ഡിൽ യാഥാർത്യമായത് പോപ്പുലർ ഫ്രണ്ടിനെതിരെ
ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ഹൈന്ദവ മതമൗലികവാദികളുടെ ആവശ്യം കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ തള്ളികളഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ട ആവശ്യം
സംസ്ഥാനത്തില്ലെന്ന് പരസ്യമാക്കി കഴിഞ്ഞു.

കേരളം ആവശ്യപ്പെട്ടെന്ന്

കേരളം ആവശ്യപ്പെട്ടെന്ന്

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം ആവശ്യപ്പെട്ടെന്ന വിവരം പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തപ്പോൾ ഇത്തരമൊരു ആവശ്യം ഉയർത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചത്. അതേസമയം കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റ റോയുടെയും വിവിധ അന്വേഷണ ഏജൻസി തലവന്മാരുടെയും യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ച് 20 മിനിറ്റ് നീണ്ട പവർപോയിന്റ് പ്രസന്‍റേഷൻ നടത്തിയതായാണ് വിവരം. ഐസ് ബന്ധവും സമീപകാലത്ത് കേരളത്തിലുണ്ടായ വിവിധ കേസുകളും ചൂണ്ടിക്കാട്ടിയാണ് ബെഹ്‌റയുടെ നീക്കമെന്നാണ് പുറത്തുവന്ന വിവരം.

ആര്‍എസ്എസിന് വേണ്ടി

ആര്‍എസ്എസിന് വേണ്ടി

കേരളം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ
ആവശ്യപ്പെട്ടെന്ന വിവരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ പുറത്തുവിട്ട പശ്ചാത്തലത്തിൽ ഇത്തരമൊരു നീക്കം നടന്നതിന് ആധികാരികത കൈവന്നിട്ടുണ്ട്. അതേസമയം സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ടല്ല ഡി.ജി.പി നീക്കം നടത്തിയതെന്നും ആർ.എസ്.എസിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഡി.ജി.പി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

നിരോധിച്ചിട്ടെന്ത് കാര്യം

നിരോധിച്ചിട്ടെന്ത് കാര്യം

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ മറ്റൊരു പേരിൽ അതേരൂപത്തിൽ ഒരുസംഘടന
രൂപപ്പെടും. കോടതിയിൽ നിരോധന നിലപാട് തള്ളിപ്പോവാനും സാധ്യതയുണ്ട്. ആർ.എസ്.എസിനെതിരെയും ഇത്തരം ആരോപണങ്ങളുള്ളതിനാൽ നിരോധിക്കുകയെങ്കിൽ ഇരുസംഘടനകളെയും നിരോധിക്കണമെന്നാണ് കേരള സർക്കാരിന്‍റെ നിലപാട്. ആദ്യം ആർ.എസ്.എസിനെയാണ് നിരോധിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെ്ക്രട്ടിറി കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.

കേരളത്തിൽ കൈവെട്ട്

കേരളത്തിൽ കൈവെട്ട്

പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച് ചോദ്യപേപ്പർ തയ്യാറാക്കിയെന്ന സംഭവത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ ജോസഫിന്‍റെ കൈവെട്ടിയതോടെയാണ്
എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും വിവാദത്തിൽപ്പെട്ടത്. ഈ സംഘടനയുടെ സജീവ
പ്രവർത്തകരാണ് കേസിൽ ഉൾപ്പെട്ടത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന്
എൻ.ഡി.എഫിനെ നിരോധിച്ചതോടെ ഇതിന്റെ മറ്റൊരു പതിപ്പായാണ് പോപ്പുലർ ഫ്രണ്ട്
രൂപം കൊണ്ടതെന്നാണ് ആരോപണം.

ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!ഷുഹൈബിനെ ഇറച്ചി പോലെ കൊത്തിയരിഞ്ഞത് വൃക്ക ദാനം ചെയ്യാനിരിക്കെ! ഇതാണ് ഷുഹൈബ്!

അടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റിlഅടുക്കളയിലേക്ക് പോയ വീട്ടമ്മ രക്തമൊലിച്ച് കിടക്കുന്നു; മരണത്തില്‍ ദുരൂഹത, കഴുത്തില്‍ മുണ്ട് ചുറ്റിl

സാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർസാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർ

English summary
wont ban popular front in karnataka says sidharamayya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X