പൗരത്വ പട്ടികയിൽ നിന്നും പുറത്തായവർക്കായി തടങ്കൽ കേന്ദ്രങ്ങൾ; അസമിൽ നിർമാണം പുരോഗമിക്കുന്നു
ദില്ലി: 19 ലക്ഷം ആളുകളെ ഒഴിവാക്കി ദേശീയ പൗരത്വ രജിസ്റ്ററിൻറെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ആദ്യത്തെ തടങ്കല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അസാമിലെ ഗോള്‍പാറ ജില്ലയുടെ വെസ്റ്റ് മാഷ്യ പ്രദേശത്ത് അതിവേഗം പുരോഗമിക്കുന്നു. 2018 ഡിസംബറില്‍ ആരംഭിച്ച നിര്‍മ്മാണം 2019 ഡിസംബറോടെ പൂര്‍ത്തിയാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി ഏകദേശം 46 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷ. പുരുഷന്‍മാര്‍ക്ക് 13ഉം സ്ത്രീകള്‍ക്ക് രണ്ടുമായി നാല് നിലയുള്ള 15 കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നതെന്ന് ഡിറ്റന്‍ഷന്‍ സെന്ററിലെ ജൂനിയര്‍ എഞ്ചിനീയര്‍ (ജെഇ), റാബിന്‍ ദാസ് പറഞ്ഞു. പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവരെ താമസിപ്പിക്കാനാണ് ഈ കേന്ദ്രങ്ങൾ.
2,88,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പാര്‍പ്പിട സൗകര്യങ്ങളുണ്ടാകും. പ്രത്യേക ടോയ്ലറ്റുകള്‍, ആശുപത്രി, അടുക്കള, ഡൈനിംഗ് ഏരിയ, വിനോദ മേഖല, ഒരു സ്‌കൂള്‍ എന്നിവ ഉണ്ടായിരിക്കുമെന്നും ദാസ് വ്യക്തമാക്കി. ജല വിതരണ സംവിധാനത്തിന് 50,000 ലിറ്റര്‍ ശേഷിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് പതിറ്റാണ്ടായി അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങളായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ മാസം എന്‍ആര്‍സി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 1.9 ദശലക്ഷം ആളുകളാണ് പട്ടികയില്‍ നിന്നും പുറത്തായത്. സുപ്രീം കോടതി നിരീക്ഷണത്തില്‍ നടന്ന പ്രക്രിയയ്ക്ക് നാല് വര്‍ഷം സമയവും 55,000 ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 66.4 ദശലക്ഷത്തിലധികം രേഖകള്‍ ശേഖരിക്കുകയും ചെയ്തു.
അവശേഷിക്കുന്നവര്‍ക്ക് അവലോകനത്തിനായി ഫോറിനേര്‍സ് ട്രൈബ്യൂണലുകളെ സമീപിക്കാന്‍ 120 ദിവസത്തെ സമയം നല്‍കി. ഇതിനായി സംസ്ഥാനത്തൊട്ടാകെ 200 പുതിയ ട്രൈബ്യൂണലുകള്‍ രൂപീകരിച്ചു. വിയോജിപ്പുള്ളവരെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്തുടനീളം താല്‍ക്കാലിക തടങ്കല്‍പ്പാളയങ്ങള്‍ ആരംഭിച്ചു. വെസ്റ്റ് മാഷ്യ പ്രദേശത്ത് നിര്‍മ്മാണം പുരോഗമിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക തടങ്കല്‍ കേന്ദ്രമാണ്


Click it and Unblock the Notifications