കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: പ്രതിഷേധക്കാരെ തുരത്താന്‍ പ്രത്യേക മാര്‍ഗ്ഗം;സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വാദം

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരില്‍ പ്രക്ഷോഭക്കാരെ തുരത്താന്‍ രഹസ്യായുധം വികസിപ്പിക്കാന്‍ ഒരുങ്ങുന്നതായി സംസ്ഥാന സര്‍ക്കാര്‍. കശ്മീര്‍ താഴ് വരയിലെ പെല്ലറ്റ് ഗണ്‍ ഉപയോഗത്തെ പ്രതിരോധിക്കുന്നതിനായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കങ്ക് വാട്ടര്‍, ലേസര്‍, ലേസര്‍ ഡാസ് ലറുകള്‍ എന്നിവ ഉപയോഗിച്ച് പ്രതിഷേധക്കാരെ തുരത്താന്‍ കഴിയുന്നില്ലെന്നും റോത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം റബ്ബര്‍ ബുള്ളറ്റ് പോലുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും റോത്തഗി കോടതിയില്‍ പറയുന്നു.

ജമ്മു കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നതിനെതിരെ ജമ്മു ആന്‍ഡ് കശ്മീര്‍ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു റോത്തഗി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളില്‍ പ്രതിഷേധക്കാരെ തുരത്തുന്നതിനായി പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് ഏറെ വിമര്‍ശമനത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ മാസം കേസില്‍ വാദം കേട്ട കോടതി ജനങ്ങളെ പിരിച്ചുവിടാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

supreme-court

2016 ഒക്ടോബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് ബദലായി മറ്റെന്തെങ്കിലും മാര്‍ഗ്ഗം അവലംബിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ക്ക് പെല്ലറ്റ്് ഗണ്ണുകൊണ്ട് പരിക്കേല്‍ക്കുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗത്തിനെതിരെ നേരത്തെ ഐക്യരാഷ്ട്രസഭയും ചില മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ആക്രമണത്തിന് ഇരയായതിനെ തുടര്‍ന്നായിരുന്നു. പാകിസ്താനും ഇന്ത്യ കശ്മീരികളോട് കാണിക്കുന്ന ക്രൂരതയെന്ന പേരില്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

English summary
"Security forces are working on a secret weapon to disperse crowds," said attorney general Mukul Rohatgi to the Supreme Court today, while defending the use of pellet guns+ in the Kashmir valley.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X