കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോസ്‌നെഫ്റ്റ് കരാര്‍: ഇന്ത്യയിലേക്ക് ഇന്ധനമെത്താന്‍ പുതിയ വഴികള്‍

ലോകത്തിലെ ഏറ്റവും വലിയ ഇന്ധനവ്യാപാര കമ്പനിയായ റോസ്‌നെഫ്റ്റിന്റെ കടന്നുവരവ് ഇന്ത്യന്‍ ഇന്ധന വിപണിയ്ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു.

  • By Sandra
Google Oneindia Malayalam News

ദില്ലി: മിഡില്‍ ഈസ്റ്റിനെ ആശ്രയിക്കാതെ ഇന്ത്യയിലേക്ക് ഇന്ധനെമത്തുന്നതിനുള്ള വഴികള്‍ തുറക്കുന്നു. റോസ്‌നെഫ്റ്റ് എസ്സാര്‍ ഓയില്‍ ഏറ്റെടുത്തതോടെയാണ് ഇന്ത്യയുടെ ഇന്ധനക്കടത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ തെളിയുന്നത്. ഇതോടെ റഷ്യയുടെ ഉടമസ്ഥതയില്‍ ക്രൂഡ് ഓയിലിന്റെ ലഭ്യതയും ഉറപ്പുവരുത്താന്‍ സാധിക്കും. പ്രാദേശിക വിപണി ലക്ഷ്യമിട്ടുള്ള റോസ്‌നെഫ്റ്റിന്റെ കടന്നുവരവാണ് ഭാവിയില്‍ ഇന്ത്യയ്ക്ക് എണ്ണ ലഭ്യതയില്‍ പ്രതീക്ഷകള്‍ നല്‍കുന്നത്.

ലോകത്തെ ഏറ്റവും വലിയ ഇന്ധനവ്യാപാര കമ്പനിയാണ് റോസ്‌നെഫ്റ്റ്. എസ്സാര്‍ ഓയിലുള്‍പ്പെടെ രണ്ട് കമ്പനികളുടെ 98 ശതമാനത്തോളം ഓഹരികളാണ് റോസ്‌നെഫ്റ്റ് ശനിയാഴ്ച വാങ്ങിയത്. പ്രതിവര്‍ഷം 20 മില്യണ്‍ വരവുള്ള എണ്ണശുദ്ധീകരണ ശാലയാണ് റോസ്‌നെഫ്റ്റ് വാങ്ങിയത്.

fuelprice

റഷ്യയ്ക്ക് പുറത്തേക്ക് എണ്ണശുദ്ധീകരണം വ്യാപിപ്പിക്കാനുള്ള റോസ്‌നെഫ്റ്റിന്റെ ശ്രമമാണ് എസ്സാര്‍ ഓയില്‍ ഏറ്റെടുത്തതിന് പിന്നിലുള്ളത്. എണ്ണവിപണിയില്‍ സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിനൊപ്പം ക്രൂഡ് ഓയില്‍ വില്‍പ്പനയില്‍ പാശ്ചാത്യരാജ്യങ്ങളെ മറികടക്കാനുള്ള ശ്രമവും റോസ്‌നെഫ്റ്റിനുണ്ട്. എസ്സാര്‍ ഓയില്‍ ഏറ്റെടുത്തതോടെ റോസ്‌നെഫ്റ്റിന്റെ സമ്പാദനശേഷിയോട് 21 ശതമാനം കൂടി കൂട്ടിച്ചേര്‍ക്കാന്‍ കമ്പനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന സമ്പാദ്യത്തില്‍ നിന്ന് വെനസ്വേലയില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് കമ്പനി ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയുടെ 12 ശതമാനം വെനസ്വേലയില്‍ നിന്ന് ലഭിക്കും. എസ്സാര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മറ്റ് സംസ്ഥാനത്ത നിയന്ത്രിത എണ്ണശുദ്ധീകരണ ശാലകള്‍ എന്നിവയുടെ മേല്‍നോട്ടത്തിലായിരിക്കും എണ്ണയുടെ ഇറക്കുമതി. ലോകത്ത് എണ്ണ വ്യാപാരത്തിന്റെ കുത്തക ജൂണില്‍ സൗദി അറേബ്യയില്‍ നിന്ന് ഇറാഖിലേക്ക് മാറിയിരുന്നു. എന്നാല്‍ റോസ്‌നെഫ്റ്റിന്റെ കടന്നുവരവ് മിഡില്‍ ഈസ്റ്റിലെ എണ്ണ വിതരണക്കമ്പനികളുമായി വിലയുടെ പേരില്‍ തര്‍ക്കങ്ങളുണ്ടാവാനുള്ള സാധ്യതകള്‍ കുറവാണ്.

English summary
World's largest oil company Rosneft deal to open new oil routes for India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X