കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ മത്സരിക്കാന്‍ താല്‍പര്യം... പക്ഷേ, ശത്രുഘ്‌നന്‍ സിന്‍ഹയുടെ ആഗ്രഹം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഇത്തരമൊരു കാര്യം ഉന്നയിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കെതിരെ വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ ശത്രുഘ്‌നന്‍ സിന്‍ഹയും ആഗ്രഹം തുറന്ന് പറഞ്ഞത്. എന്നാല്‍ തന്റെ മണ്ഡലമായ പട്‌ന സാഹിബില്‍ മോദിക്കെതിരെ മത്സരിക്കാനാണ് താല്‍പര്യമെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞിരിക്കുന്നത്.

1

കഴിഞ്ഞ ദിവസം പട്‌ന സാഹിബ് തങ്ങളുടെ കോട്ടയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചത്. അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ ജീവിക്കട്ടെ. പട്‌ന സാഹിബിലെ വോട്ടര്‍മാര്‍ അവരെ ഒരു പാഠം പഠിപ്പിക്കും. പക്ഷേ മോദി മത്സരിച്ചാല്‍ ഒരു വലിയ പോരാട്ടമാകുമായിരുന്നു എന്നാല്‍ അത് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കോണ്‍ഗ്രസും ആര്‍ജെഡിയും വിജയിച്ച മണ്ഡലമാണ് താന്‍ തിരിച്ചുപിടിച്ചതെന്ന് ബിജെപി ഓര്‍ക്കണമെന്നും സിന്‍ഹ പറഞ്ഞു.

മോദി തന്റെ രണ്ടാം സീറ്റായി പട്‌ന സാഹിബ് തിരഞ്ഞെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് വാരണാസിക്ക് ബദലായിട്ടുള്ള മണ്ഡലമായിരിക്കുമെന്നായിരുന്നു സൂചന. പക്ഷേ എന്തു സംഭവിച്ചു. മോദിയാണ് മത്സരിക്കുന്നതെങ്കില്‍ താന്‍ അത് വളരെ ആസ്വദിച്ചേനെയെന്നും സിന്‍ഹ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പട്‌ന സാഹിബില്‍ നിന്ന് മത്സരിച്ചാല്‍ വരെ ബിജെപിക്ക് മുന്നില്‍ തോല്‍ക്കുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്ത ഒരാളെയാണ് തനിക്കെതിരെ മത്സരിക്കാന്‍ നിര്‍ത്തിയിരിക്കുന്നത്. ഇതിലും ഭേദം സുശീല്‍ കുമാര്‍ മോദിക്ക് തനിക്കെതിരെ മത്സരിക്കുന്നതായിരുന്നുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. അതേസമയം ബിജെപി സ്വന്തം കോട്ടയായി ഈ മണ്ഡലത്തെ കാണേണ്ടെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും സിപിഐയും വരെ ഈ മണ്ഡലത്തില്‍ വിജയിച്ചിട്ടുണ്ടെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുലിനെതിരെ കച്ചമുറുക്കി ഇടത് മുന്നണി.... 7 നിയമസഭാ സീറ്റുകളില്‍ നീക്കങ്ങള്‍ ഇങ്ങനെരാഹുലിനെതിരെ കച്ചമുറുക്കി ഇടത് മുന്നണി.... 7 നിയമസഭാ സീറ്റുകളില്‍ നീക്കങ്ങള്‍ ഇങ്ങനെ

English summary
would have loved to contest against pm modi says shatrughan sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X