'ഞങ്ങൾ ഈ മെഡലുകൾ നേടിയത് ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടിയാണോ?' ; പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്
ജന്തർ മന്തിറിൽ സമരത്തിനിടെ തങ്ങളെ പുരുഷ പൊലീസ് മർദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങൾ ആരോപിച്ചിരുന്നു. അക്രമവും സംഘർഷവും ഉണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ് പോലീസ് ശ്രമിച്ചതെന്നും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ? അതിൽ എവിടെയാണ് രാഷ്ട്രീയം കടന്നുവരുന്നതെന്നുമാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്. ഇതുപോലെ മോശമായി പെരുമാറാൻ തങ്ങൾ ക്രിമിനലുകളൊന്നുമല്ല. നീതി ലഭിക്കാനായി മെഡൽ തിരിച്ചു നൽകാനും തയ്യാറാണ് എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വിനേഷ് പൊട്ടിക്കരഞ്ഞു. എന്താണ് സംഭവച്ചതെന്ന് പറയുന്നതിനിടയിലാണ് ക്യാമറയ്ക്ക് മുന്നിൽവെച്ച് വിനേഷ് പൊട്ടിക്കരഞ്ഞത്. "അവർ ഞങ്ങളോട് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ കുറ്റവാളികളല്ല, എന്നെ പോലീസുകാർ അധിക്ഷേപിക്കുകയും തള്ളിയിടുകയും ചെയ്തു. വനിതാ പോലീസ് ഉദ്യോഗസ്ഥർ എവിടെയാണ്", വിനേഷ് ഫോഗട്ട് ചോദിച്ചു.

മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥൻ രണ്ട് ഗുസ്തി താരങ്ങളെ ആക്രമിച്ചെന്നും സഹപ്രവർത്തകർ നിശബ്ദരായ കാഴ്ചക്കാരായി നിന്നെന്നും പ്രതിഷേധക്കാർ ആരോപിച്ചു. "ആ പോലീസുകാരൻ എല്ലാവരേയും തള്ളുകയും ചെയ്യുകയായിരുന്നു,"വെന്നും വിനേഷ് പറഞ്ഞു. ഞങ്ങൾ ഈ മെഡലുകൾ നേടിയത് ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടിയാണോ എന്നും വിനേഷ് ചോദിച്ചു.
"എന്റെ എല്ലാ മെഡലുകളും തിരികെ എടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു". എന്നാണ് ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ബജ്‌റംഗ് പുനിയ പറഞ്ഞത്. പൊലീസ് തങ്ങൾക്കെതിരെ ബലം പ്രയോഗിക്കുകയാണെന്നും വനിതാ താരങ്ങളെ അധിക്ഷേപിക്കുകയാണെന്നും അവർ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഒരു നടപടിയും എടുക്കിുന്നില്ലെന്നും ബജ്റംഗ് പൂനിയ ആരോപിച്ചു.
ഏപ്രിൽ 23 മുതൽ ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഗുസ്തി താരങ്ങൾ.ഇന്നലെ മഴ പെയ്തപ്പോൾ സമര പന്തലിലെ കിടക്കൾ നനഞ്ഞിരുന്നു. തുടർന്ന് ഇവിടേക്ക് കിടക്കകളും കട്ടിലും ആം ആദ്മി പ്രവർത്തകർ കൊണ്ടുവരുമ്പോളാണ് പോലീസ് തടഞ്ഞത്. ഇതോടെ സംഘർഷമുണ്ടായി. സംഭവത്തിന് പിന്നാലെ ഇവിടെ പോലീസ് സുരക്ഷ ശക്തിപ്പെടുത്തി.
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ആണ് ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി സിങ്ങിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്ന് അവർ ആവശ്യപ്പെടുന്നു.
Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം












Click it and Unblock the Notifications