കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ; ഹത്രാസ് കുടുംബത്തിന് ദൈവത്തിന്റെ കരുണ മാത്രം; തുറന്നടിച്ച് ശിവസേന
മുംബൈ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ/ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സാമൂഹിക പ്രവര്‍ത്തക സത്യമെ ദുബെ ഉള്‍പ്പെടെയുള്ളവരുടെ പൊതുതാല്പര്യ ഹരജിയാണ് പരിഗണിക്കുക.
ഇതിനിടെ ബി ജെ പിക്കെതിരെയും കേന്ദ്ര ര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ സംബന്ധിച്ചായിരുന്നു ശിവസേനയുടെ വിമര്‍ശനം. മുഖപത്രം സാമ്നയിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെയും ബി ജെ പിക്കെതിരെയും രംഗത്തെത്തിയത് .

ദൈവത്തിന്റെ കരുണ മാത്രം
ബോളിവുഡ് നടി കങ്കണ റാണൗത്തിന് വൈ കാറ്റഗറി സുരക്ഷ ഒരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു സേനയുടെ വിമര്‍ശനം. കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്കിയപ്പോള് ഹത്രാസിലെ കുടുംബത്തിന് ദൈവത്തിന്റെ കാരുണ്യത്തില്‍ അവശേഷിക്കുകയാണെന്ന് ശിവസേന സാമ്നയിലൂടെ പറഞ്ഞുവയ്ക്കുന്നു.

യുപി സര്‍ക്കാരിനെതിരെയും
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്്ക്കാരിനെതിരെയും ശിവസേന രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തി. കേസില്‍ ഇരയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത് ജുഡീഷ്യല്‍ അന്വേഷണമാണ്. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറാനാണ് പദ്ധതി. ഇതിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന് ശിവസേന സാമ്നയിലൂടെ കുറ്റപ്പെടുത്തുന്നു.

രാഷ്ട്രീയനേതാക്കള്‍ ആക്രമിക്കപ്പെടുന്നു
ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ പൊലീസിന്റെ ലാത്തിച്ചാര്‍ജിന് ഇരയാവുകയാണ്. സംസ്ഥാനത്തെ ദലിത് സമുദായത്തെ അന്യായമായി പരിഗണിച്ചാല്‍ അവര്‍ ഉടന്‍ റോഡുകളില്‍ ഇറങ്ങി പ്രതിഷേധിക്കുമെന്നും ശിവസേന സാമ്നയിലൂടെ പറയുന്നു.

ഹര്‍ജി സുപ്രീം കോടതിയില്‍
അതേസമയം, കേസുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ന്യായമായ അന്വേഷണമാണ് ഹരജിക്കാരന്റെ ആവശ്യം. വിചാരണ ആരംഭിക്കുമ്പോള്‍ കേസ് യുപിയില്‍ നിന്നും ദില്ലിയിലേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സിബിഐ അന്വേഷണം
സ്ത്രീകളുടെ സംരക്ഷണം സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ യുപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവകാശപ്പെട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനകം കേസില്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 19 ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ യുപി പൊലീസ് തന്നെ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications