മേമനെ തൂക്കിലേറ്റി; ഞങ്ങള്‍ക്ക് നീതിയെവിടെ: മുംബൈ കലാപത്തിലെ ഇരകള്‍ ചോദിക്കുന്നു
1993 മുംബൈ സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ യാക്കൂബ് മേമനെ തൂക്കിലേറ്റി. 22 വര്‍ഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് മേമന്‍ വധശിക്ഷ ഏറ്റുവാങ്ങിയത്. യാക്കൂബ് മേമനെ തൂക്കിലേറ്റിയത് കൊണ്ട് മാത്രം എല്ലാമായോ. ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും എവിടെ? മുംബൈ സ്‌ഫോടനങ്ങള്‍ക്ക് കാരണമായി എന്ന് പറയപ്പെടുന്ന മുംബൈ കലാപത്തിലെ ഇരകള്‍ക്കും കിട്ടണ്ടേ നീതി?
അയോധ്യ കലാപത്തിന് പിന്നാലെ 1993 ജനുവരിയിലാണ് മുംബൈയില്‍ സംഘര്‍ഷമുണ്ടാകുന്നത്. ഇതിന് ശേഷം രണ്ട് മാസങ്ങള്‍ കൂടി കഴിഞ്ഞാണ് മുംബൈയില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടാകുന്നത്. സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് 257 പേരെങ്കില്‍ മുംബൈ കലാപത്തില്‍ മരിച്ചവരുടെ എണ്ണം തൊള്ളായിരത്തിലധികം വരും. പതിനഞ്ചായിരത്തില്‍ പരം പേജുകളില്‍ തെളിവുണ്ടായിട്ടും എന്തുകൊണ്ട് മുംബൈ കലാപത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയി എന്നാണ് ഇരകള്‍ക്ക് ചോദിക്കാനുള്ളത്.

എന്തൊക്കെ പറഞ്ഞാലും രാജ്യത്ത് നീതി നടപ്പിലാക്കുന്നതില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും എന്ന വേര്‍തിരിവ് ഉണ്ട് എന്നാണ് മുംബൈയിലെ കലാപത്തില്‍ വെടിയേറ്റ ഫാറൂഖ് മപ്കാര്‍ പറയുന്നത്. ബാബ്‌റി മസ്ജിദ്, തുടര്‍ന്നുണ്ടായ മുംബൈ വര്‍ഗീയ കലാപം, മുംബൈ സ്‌ഫോടനം എന്നിവയില്‍ അന്വേഷണം നടത്തി ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുനര്‍നടപടികള്‍ ഇല്ലാതെ പോയത് മുംബൈ കലാപത്തില്‍ മാത്രമാണ്.
ബാബ്‌റി മസ്ജിദ് സംഭവത്തിന് ശേഷം മുംബൈയില്‍ ബി ജെ പി - ശിവസേന നേതാക്കളും പ്രവര്‍ത്തകരും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചിരുന്നത് എന്ന് കമ്മീഷന്‍ പറയുന്നു. ക്ഷേത്രം അവിടെത്തന്നെ നിര്‍മിക്കുമെന്ന് അവര്‍ മുദ്രാവാക്യം വിളിച്ചു. ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ നിങ്ങളും മുദ്രാവാക്യം വിളിക്കണമെന്ന് മുസ്ലിങ്ങെ ഭീഷണിപ്പെടുത്തി. 575 മുസ്ലിങ്ങളും 275 ഹിന്ദുക്കളും അടക്കം തൊള്ളായിരത്തിലധികം പേരാണ് മുംബൈ കലാപത്തില്‍ കൊല്ലപ്പെട്ടത്.


Click it and Unblock the Notifications